സ്റ്റേ​ഡി​യ​ത്തി​ൽ "ഹൗ​ഡി മോ​ദി’ ത​ക​ർ​ക്കു​ന്പോ​ൾ പു​റ​ത്തു മോദിക്കെതിരേ പ്ര​തി​ഷേ​ധം
Monday, September 23, 2019 11:54 AM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ ഹൗ​ഡി മോ​ദി പ​രി​പാ​ടി​ക്കെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു നേ​രെ പ്ര​തി​ഷേ​ധം. സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് അ​ല​യ​ൻ​സ് ഫോ​ർ ജ​സ്റ്റീ​സ് ആ​ന്‍റ് അ​ക്കൗ​ണ്ട​ബി​ലി​റ്റി എ​ന്ന ബാ​ന​റി​നു കീ​ഴി​ൽ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലാ​ണു ഞാ​യ​റാ​ഴ്ച പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്ന​ത്.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും മോ​ദി​യും എ​ൻ​ആ​ർ​ജി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ക്കാ​രു​ടെ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണു സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്തു സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്ന​ത്.

2014-ൽ ​മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം രാ​ജ്യ​ത്തു മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ ന​ട​പ​ടി ശ​രി​യ​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ വാ​ദി​ക്കു​ന്നു. ഇ​ന്ത്യ​ക്കാ​രും അ​മേ​രി​ക്ക​ക്കാ​രും പ്ര​തി​ഷേ​ധ​ത്തി​നാ​യി അ​ണി​നി​ര​ന്നു.

സി​ഖ്സ് ഫോ​ർ ജ​സ്റ്റീ​സും പ്ര​തി​ഷേ​ധ​ത്തി​നാ​യി അ​ണി​നി​ര​ന്നു. ഗോ ​ബാ​ക്ക് മോ​ദി, മോ​ദി​യൊ​രു ഭീ​ക​ര​വാ​ദി​യാ​ണു തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഹി​റ്റ്ല​റെ മോ​ദി​യോ​ടു താ​ര​ത​മ്യ​പ്പ​ടു​ത്തി​യും പ്ര​തി​ഷേ​ധ ബാ​ന​റു​ക​ൾ ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.