ബാ​ല​ക്കോ​ട്ട് സ​ജീ​വ​മാ​കു​ന്നു; ക​ര​സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്
Monday, September 23, 2019 12:47 PM IST
ചെ​ന്നൈ: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ആ​ക്ര​മ​ണം ന​ട​ത്തി​യ പാ​ക്കി​സ്ഥാ​നി​ലെ ബാ​ല​ക്കോ​ട്ട് വീ​ണ്ടും ഭീ​ക​ര ക്യാ​ന്പു​ക​ൾ സ​ജീ​വ​മാ​കു​ന്നു​വെ​ന്ന് ക​ര​സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്. അ​ടു​ത്തി​ടെ​യാ​ണ് ബാ​ല​ക്കോ​ട്ട് വീ​ണ്ടും സ​ജീ​വ​മാ​യ​ത്. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബാ​ല​ക്കോ​ട്ടെ ഭീ​ക​ര ക്യാ​ന്പു​ക​ൾ ത​ക​ർ​ന്നതിന്‍റെ തെളിവാണിതെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബാ​ല​ക്കോ​ട്ടേ​യ്ക്ക് ആ​ളു​ക​ൾ തി​രി​കെ എ​ത്തു​ന്നു​ണ്ടെ​ന്നും റാ​വ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു. ഫെ​ബ്രു​വ​രി 26നാ​ണ് ബാ​ല​ക്കോ​ട്ടെ ജ​യ്ഷെ ക്യാ​ന്പു​ക​ൾ വ്യോ​മ​സേ​ന ത​ക​ർ​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.