"അ​ബ് കി ​ബാ​ർ ട്രം​പ് സ​ർ​ക്കാ​ർ’ വി​ദേ​ശ​ന​യ ലം​ഘ​നം; മോ​ദി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ്
Monday, September 23, 2019 12:39 PM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലെ വേ​ദി​യി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ചു കോ​ണ്‍​ഗ്ര​സ്. മ​റ്റൊ​രു രാ​ജ്യ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന, ഇ​ന്ത്യ ഭീ​ർ​ഘ​കാ​ല​മാ​യി തു​ട​ർ​ന്നു​വ​രു​ന്ന വി​ദേ​ശ​ന​യ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണു മോ​ദി ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ യു​എ​സു​മാ​യി നി​ഷ്പ​ക്ഷ ബ​ന്ധ​മാ​ണു നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. ഡെ​മോ​ക്രാ​റ്റു​ക​ളോ​ടും റി​പ്പ​ബ്ളി​ക്ക​ൻ​മാ​രോ​ടും ഇ​ന്ത്യ അ​നു​ഭാ​വം പു​ല​ർ​ത്തി​യി​രു​ന്നി​ല്ല. മോ​ദി ട്രം​പി​നാ​യി വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന​ത് ഇ​ന്ത്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും പ​ര​മാ​ധി​കാ​ര, ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. മോ​ദി യു​എ​സി​ൽ എ​ത്തി​യ​ത് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ലാ​ണെ​ന്നും യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്റ്റാ​ർ കാ​ന്പ​യ്ന​റ​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.
ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നെ വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാ​ണു ഹൗ​ഡി മോ​ദി പ​രി​പാ​ടി​യി​ൽ മോ​ദി ആ​വ​ശ്യ​പ്പെ​ട്ട​ത്. ട്രം​പി​നെ വേ​ദി​യി​ൽ സ​മീ​പ​ത്തു​നി​ർ​ത്തി​ക്കൊ​ണ്ട് ന്ധ​അ​ബ് കി ​ബാ​ർ ട്രം​പ് സ​ർ​ക്കാ​ർ’ എ​ന്നു മോ​ദി ഹി​ന്ദി​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.