പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി: ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും പ​ങ്കെ​ന്ന് വി​ജി​ല​ൻ​സ്
Monday, September 23, 2019 7:32 PM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും പ​ങ്കു​ണ്ടെ​ന്ന് വി​ജി​ല​ൻ​സ് ഹൈ​ക്കോ​ട​തി​യി​ൽ. ഒ​ന്നാം പ്ര​തി ക​രാ​ർ ക​മ്പ​നി​യാ​യ ആ​ർ​ഡി​എ​സ് പ്രോ​ജ​ക്ടി​ന്‍റെ എം​ഡി സു​മി​ത് ഗോ​യ​ൽ ഗൂ​ഢാ​ലോ​ച​ന​യു​ടെ അ​ച്ചു​ത​ണ്ടാ​ണെ​ന്നും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ ആ​ർ​ക്കെ​ല്ലാം അ​ഴി​മ​തി​യി​ൽ പ​ങ്കു​ണ്ടെ​ന്ന് ഇ​യാ​ൾ​ക്ക് അ​റി​യാ​മെ​ന്നും വി​ജി​ല​ൻ​സ് ഹൈ​ക്കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

സു​മി​ത് ഗോ​യ​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് വി​ജി​ല​ൻ​സ് നി​ല​പാ​ട് അ​റി​യി​ച്ച​ത്. സു​മി​ത് ഗോ​യ​ൽ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ല. പൊ​തു​സേ​വ​ക​ർ​ക്ക് ഏ​തു മാ​ർ​ഗ​ത്തി​ലാ​ണ് കൈ​ക്കൂ​ലി ന​ൽ​കി​യ​തെ​ന്ന് ഇ​യാ​ൾ ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വ​ൻ​കി​ട രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ൽ​നി​ന്നു പ്ര​ശ്ന​മു​ണ്ടാ​കു​മെ​ന്നു ഭ​യ​ന്നാ​ണു സു​മി​ത് ഗോ​യ​ൽ സ​ത്യം വെ​ളി​പ്പെ​ടു​ത്താ​ത്ത​തെ​ന്നു ക​രു​തു​ന്ന​താ​യും വി​ജി​ല​ൻ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.