അ​ഗ​തി മ​ന്ദി​ര​ത്തി​ൽ വ​യോ​ധി​ക​യെ മ​ർ​ദി​ച്ച സം​ഭ​വം: സൂ​പ്ര​ണ്ട് അ​ൻ​വ​ർ ഹു​സൈ​ൻ അ​റ​സ്റ്റി​ൽ
Monday, September 23, 2019 9:39 PM IST
കൊ​ച്ചി: പ​ള്ളു​രു​ത്തി അ​ഗ​തി മ​ന്ദി​ര​ത്തി​ല്‍ വ​യോ​ധി​ക​യ്ക്ക് ക്രൂ​ര​മ​ര്‍​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ സൂ​പ്ര​ണ്ട് അ​ൻ​വ​ർ ഹു​സൈ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഗ​തി മ​ന്ദി​ര​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

അ​ഗ​തി മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മ​ക​ളെ​ക്കൊ​ണ്ട് ജോ​ലി ചെ​യ്യി​പ്പിച്ച​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ സൂ​പ്ര​ണ്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.​ ച​വി​ട്ടി​യും തൊ​ഴി​ച്ചും പൈ​പ്പ് ഉ​പ​യോ​ഗി​ച്ചു​മാ​ണ് മ​ര്‍​ദി​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.