പാ​ലാ വി​ധി​യെ​ഴു​തി: പോ​ളിം​ഗ് 71.43 ശ​ത​മാ​നം
Monday, September 23, 2019 10:48 PM IST
കോട്ടയം: പാലാ ഉതെരഞ്ഞെടുപ്പിലെ വി​ധി​യെ​ഴു​ത്തി​ൽ 71.43 ശ​ത​മാ​നം പോ​ളിം​ഗ് രേഖപ്പെടുത്തി. ആ​കെ​യു​ള്ള 179107 വോ​ട്ട​ർ​മാ​രി​ൽ 127939 പേ​രാ​ണ് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ 65203 പേ​ർ പു​രു​ഷ​ൻ​മാ​രും 62736 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. പു​രു​ഷ​ൻ​മാ​രി​ൽ 74.32 ശ​ത​മാ​നം പേ​രും സ്ത്രീ​ക​ളി​ൽ 68.65 ശ​ത​മാ​നം പേ​രും വോ​ട്ടു ചെ​യ്തു. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.

2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 77.25 ശ​ത​മാ​ന​വും 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 72.68 ശ​ത​മാ​ന​വു​മാ​യി​രു​ന്നു പാ​ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ്. രാ​വി​ലെ ത​ന്നെ സ്ഥാ​നാ​ർ​ഥി​ക​ളും മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. കൂ​വ​ത്തോ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ 145ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മും ഭാ​ര്യ ജെ​സി​യും വോ​ട്ട് ചെ​യ്ത​ത്.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ൻ കാ​ണാ​ട്ടു​പാ​റ​യി​ലെ 119ാം ബൂ​ത്തി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ൻ.​ഹ​രി​ക്ക് മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടി​ല്ല. ജോ​സ് കെ. ​മാ​ണി എം​പി, ഭാ​ര്യ നി​ഷ, കെ.​എം.​മാ​ണി​യു​ടെ ഭാ​ര്യ കു​ട്ടി​യ​മ്മ, സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ൻ, ന​ടി മി​യ ജോ​ർ​ജ്, ന​ട​ൻ ചാ​ലി പാ​ലാ തു​ട​ങ്ങി​യ പ്ര​മു​ഖ​രെ​ല്ലാം വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.