സം​സാ​രി​ക്കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞു, ഇ​നി പ്ര​വ​ർ​ത്തി​ക്കു​ക: കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി
Monday, September 23, 2019 11:43 PM IST
ന്യൂ​യോ​ർ​ക്ക്: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ത​ട​യാ​ൻ സ​മ​ഗ്ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ക്കാ​ര്യ​ത്തി​ൽ വാ​ച​ക​മ​ടി​യു​ടെ കാ​ലം ക​ഴി​ഞ്ഞു​വെ​ന്നും ലോ​ക​രാ​ജ്യ​ങ്ങ​ൾ ആ​ർ​ത്തി അ​വ​സാ​നി​പ്പി​ച്ച് പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ണമെന്നും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്ക​വെ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കാ​ലാ​വ​സ്ഥ വി​ഷ​യ​ത്തി​ൽ ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ പു​തി​യ ദി​ശ​കാ​ണി​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ തു​ട​ക്കം കു​റി​ച്ചു ക​ഴി​ഞ്ഞതായും പ്രധാനമന്ത്രി വിശദമാക്കി. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ച് ഉ​പേ​ക്ഷി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം നി​രോ​ധി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി ഉ​ച്ച​കോ​ടി​യി​ൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.