മോ​ദി​യു​ടെ വാ​ക്കു​ക​ൾ മൂ​ർ​ച്ഛ​യേ​റി​യ​ത്, കാ​ഷ്മീ​രി​ൽ മ​ധ്യ​സ്ഥ​നാ​കാ​ൻ ത​യാ​ർ: ട്രം​പ്
Tuesday, September 24, 2019 12:28 AM IST
ന്യൂ​യോ​ർ​ക്ക്: ജ​മ്മു കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ മ​ധ്യ​സ്ഥ​നാ​കാ​ൻ ത​യാ​റാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വീ​ണ്ടും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ​ഖാ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മോ​ദി​യു​മാ​യും ഇ​മ്രാ​നു​മാ​യും ന​ല്ല ബ​ന്ധ​മാ​ണ് ത​നി​ക്കു​ള്ള​ത്. ഏ​തു ത​ർ​ക്ക​ത്തി​നും പ​രി​ഹാ​ര​മു​ണ്ട്. അ​തു​പോ​ലെ കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ലും പ​രി​ഹാ​ര​മു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ന്യൂ​യോ​ർ​ക്കി​ൽ ന​രേ​ന്ദ്ര മോ​ദി​യെ കാ​ണാ​ൻ ഇ​മ്രാ​ൻ ഖാ​നോ​ട് ഡോ​ണ​ൾ​ഡ് ട്രം​പ് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ വി​രു​ന്നി​നി​ടെ ര​ണ്ടു നേ​താ​ക്ക​ളും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്താ​നാ​ണ് ട്രം​പി​ന്‍റെ നി​ർ​ദേ​ശം. ആ​വ​ശ്യ​മെ​ങ്കി​ൽ താ​നും ച​ർ​ച്ച​യി​ൽ പ​ങ്കാ​ളി​യാ​വാ​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഹൂ​സ്റ്റ​ണി​ൽ "ഹൗ​ഡി മോ​ദി' പ​രി​പാ​ടി​യി​ൽ ഭീ​ക​ര​വാ​ദ വി​ഷ​യ​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ പേ​രെ​ടു​ത്ത് പ​റ​യാ​തെ ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ വി​മ​ർ​ശ​നം വ​ള​രെ മൂ​ർ​ച്ഛ​യേ​റി​യ​താ​ണെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. മോ​ദി ഇ​ത്ര​യും ശ​ക്ത​മാ​യി സം​സാ​രി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഭീ​ക​ര​വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ നി​ര്‍​ണാ​യ​ക പോ​രാ​ട്ടം ന​ട​ത്തേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നാ​ണ് മോ​ദി ച​ട​ങ്ങി​ൽ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.