സ​മ​ഗ്ര പോ​ഷ​കാ​ഹാ​ര സ​ർ​വേ: കേ​ര​ളം ഒ​ന്നാ​മ​തെ​ന്നു മു​ഖ്യ​മ​ന്ത്രി; വ​സ്തു​ത എ​ന്ത്?
Thursday, October 10, 2019 10:53 PM IST
കോ​ട്ട​യം: ദേ​ശീ​യ സ​മ​ഗ്ര പോ​ഷ​കാ​ഹാ​ര സ​ർ​വേ​യി​ൽ കേ​ര​ളം ഒ​ന്നാ​മ​തെ​ന്ന തെ​റ്റാ​യ അ​വ​കാ​ശ​വാ​ദ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ​യും പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച കു​റി​പ്പും ചി​ത്ര​വും പ​ങ്കു​വ​ച്ച​ത്.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം: ദേ​ശീ​യ സ​മ​ഗ്ര പോ​ഷ​കാ​ഹാ​ര സ​ർ​വേ​യി​ലും കേ​ര​ളം ഒ​ന്നാ​മ​ത്. ര​ണ്ടു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക് പോ​ഷ​കാ​ഹാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ കേ​ര​ളം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഏ​റെ മു​ന്നി​ലാ​ണെ​ന്ന് സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി.

രാ​ജ്യ​ത്ത് ഈ ​പ്രാ​യ​പ​രി​ധി​യി​ലു​ള്ള കു​ട്ടി​ക​ളി​ൽ 6.4 ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​ണ് മ​തി​യാ​യ പോ​ഷ​കാ​ഹാ​രം ല​ഭി​ക്കു​ന്ന​തെ​ന്ന് സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്പോ​ൾ കേ​ര​ള​ത്തി​ൽ ഇ​ത് 32.6 ശ​ത​മാ​ന​മാ​ണ്. കേ​ര​ളം ഒ​ഴി​കെ​യു​ള്ള എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ഞ്ചി​നും ഒ​ന്പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ വി​ള​ർ​ച്ച (അ​നീ​മി​യ) ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണെ​ന്ന് സ​ർ​വേ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്കൂ​ളി​ൽ പോ​യി​ത്തു​ട​ങ്ങി​യ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ വി​ള​ർ​ച്ച ഏ​റ്റ​വും കു​റ​വ് കേ​ര​ള​ത്തി​ലാ​ണ്. കൗ​മാ​ര​ക്കാ​രി​ൽ ഏ​റ്റ​വും കു​റ​വ് വി​ള​ർ​ച്ച കാ​ണ​പ്പെ​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്ന് കേ​ര​ള​മാ​ണ്. യൂ​ണി​സെ​ഫി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ.

ശി​ശു​ക്ഷേ​മ​ത്തി​ലും സം​ര​ക്ഷ​ണ​ത്തി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​നേ​ട്ടം. ആ​രോ​ഗ്യ​മു​ള്ള ഒ​രു ഭാ​വി ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ വി​ജ​യം കാ​ണു​ന്ന​തി​ന്‍റെ സൂ​ച​ന കൂ​ടി​യാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ച്ച വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലെ ദേ​ശീ​യ സ​ർ​വ്വെ റി​പ്പോ​ർ​ട്ടി​ലും കേ​ര​ളം ദേ​ശീ​യ ത​ല​ത്തി​ൽ ന​ന്പ​ർ വ​ണ്‍ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.



എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളും സി​പി​എം മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത​നു​സ​രി​ച്ച് ദേ​ശീ​യ സ​മ​ഗ്ര പോ​ഷ​കാ​ഹാ​ര സ​ർ​വേ​യി​ൽ കേ​ര​ളം ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 35.9 ശ​ത​മാ​ന​വു​മാ​യി സി​ക്കി​മാ​ണ് സ​ർ​വേ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. ദേ​ശാ​ഭി​മാ​നി റി​പ്പോ​ർ​ട്ടി​ലും ഇ​തു വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ട്.


എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ​യും ഫേ​സ്ബു​ക്കി​ൽ കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്താ​ണെ​ന്ന ത​ര​ത്തി​ൽ കു​റി​പ്പു​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പേ​ജി​ൽ​നി​ന്നു​ള്ള കു​റി​പ്പ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​ജി​ലേ​ക്കു പ​ങ്കു​വ​ച്ചു.

ആ​യി​ര​ത്തി​ന​ടു​ത്ത് ഷെ​യ​റു​ക​ളും അ​യ്യാ​യി​ര​ത്തി​നു​മേ​ൽ ലൈ​ക്കു​ക​ളും ഈ ​പോ​സ്റ്റ് ഇ​പ്പോ​ൾ നേ​ടി​യി​ട്ടു​ണ്ട്. വാ​ർ​ത്ത​യി​ലെ മ​റ്റു ഭാ​ഗ​ങ്ങ​ൾ സ​ർ​വേ​യി​ൽ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ചാ​ണെ​ങ്കി​ലും, സി​ക്കിം ഒ​ന്നാം സ്ഥാ​ന​ത്താ​ണ് എ​ന്ന​തു സം​ബ​ന്ധി​ച്ച് കു​റി​പ്പി​ൽ പ​രാ​മ​ർ​ശ​മി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, കേ​ര​ളം ഒ​ന്നാ​മ​ത് എ​ന്നു തെ​റ്റാ​യി പ​റ​യു​ക​യും ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.