സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ത​ല്ലി​യ യു​വ​തി അ​റ​സ്റ്റി​ൽ; കു​രു​ക്കാ​യ​തു വൈ​റ​ൽ വീ​ഡി​യോ
Thursday, October 10, 2019 11:09 PM IST
കൊ​ച്ചി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ പാ​ർ​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ത​ല്ലി​യ യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​ള​മ​ശേ​രി കു​സാ​റ്റ് അ​ന​ന്യ കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ മേ​ട്ര​ൻ ആ​യ കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി ന​ടു​വ​ന്നൂ​ർ കാ​വി​ൽ​ദേ​ശ​ത്ത് താ​റോ​ൽ​മി​ത്ത​ൽ ആ​ര്യ ബാ​ല​ൻ (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ലു​വ പോ​ലീ​സ് മു​ന്പാ​കെ ആ​ര്യ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​കു​ക​യും മ​ർ​ദ​ന രം​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യും ചെ​യ്തെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​ദ്യം ത​യാ​റാ​യി​ല്ല. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ സം​ഘ​ട​ന​യു​ടെ നേ​താ​വാ​ണ് ആ​ര്യ​യു​ടെ പി​താ​വ്. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ യു​വ​തി​യോ​ടു പ​റ​ഞ്ഞെ​ങ്കി​ലും എ​ത്തി​യി​ല്ല. ഹോ​സ്റ്റ​ലി​ലെ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ച​പ്പോ​ഴാ​ണ് അ​ഭി​ഭാ​ഷ​ക​നൊ​പ്പം ഇ​വ​ർ ഹാ​ജ​രാ​യ​ത്.

ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി റി​ങ്കു (26) വി​നെ​യാ​ണ് ആ​ര്യ മ​ർ​ദി​ച്ച​ത്. രോ​ഗി​ക്കു കൂ​ട്ടാ​യി ആ​ശു​പ​ത്രി​യി​ൽ സ്കൂ​ട്ട​റി​ൽ എ​ത്തി​യ യു​വ​തി വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്താ​ണ് സ്കൂ​ട്ട​ർ ആ​ദ്യം പാ​ർ​ക്ക് ചെ​യ്ത​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ സ്കൂ​ട്ട​ർ മാ​റ്റി​വ​യ്പി​ച്ചു.
മ​ട​ങ്ങി​യെ​ത്തി​യ യു​വ​തി മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലാ​യ സ്കൂ​ട്ട​ർ എ​ടു​ത്തു​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ട്ട​ർ പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ സ്റ്റാ​ൻ​ഡ് ഉ​ര​ഞ്ഞെ​ന്നു പ​റ​ഞ്ഞു പ്ര​കോ​പി​ത​യാ​യി റി​ങ്കു​വി​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നു.

അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും സെ​ഷ​ൻ 323, 294 ബി, 506 (1) ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. കു​സാ​റ്റി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഹോ​സ്റ്റ​ലി​ലെ മേ​ട്ര​നാ​യ ആ​ര്യ ബാ​ല​നെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി വ​രും. കേ​സ് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കു​സാ​റ്റ് ര​ജി​സ്ട്രാ​ർ​ക്ക് കൈ​മാ​റു​മെ​ന്നു ചീ​ഫ് വാ​ർ​ഡ​ൻ പ​റ​ഞ്ഞു.

മൂ​ന്നു വ​ർ​ഷ​ത്തെ ക​രാ​ർ ജീ​വ​ന​ക്കാ​രി​യാ​ണ് ആ​ര്യ. വ​രു​ന്ന മാ​ർ​ച്ചി​ൽ ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും. 35 വ​യ​സി​ന് മേ​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ വാ​ർ​ഡ​ൻ ത​സ്തി​ക ന​ൽ​കാ​വൂ​യെ​ന്ന നി​ബ​ന്ധ​ന ലം​ഘി​ച്ചാ​ണ് നി​യ​മ​നം ന​ട​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.