പ​ശു​ക്ക​ട​ത്ത് സം​ശ​യ​ത്തി​ൽ ട്ര​ക്കി​നെ പി​ന്തു​ട​ർ​ന്ന ബ​ജ്രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ന് വെ​ടി​യേ​റ്റു
Thursday, October 10, 2019 11:37 PM IST
ഗു​രു​ഗ്രാം: പ​ശു​ക്ക​ട​ത്ത് ന​ട​ത്തി​യെ​ന്ന സം​ശ​യ​ത്തി​ൽ ട്ര​ക്കി​നെ പി​ന്തു​ട​ർ​ന്ന ബ​ജ്രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രേ വെ​ടി​വ​യ്പ്പ്. വാ​ഹ​ന​ത്തി​ൽ​നി​ന്നു ള്ള ​വെ​ടി​യേ​റ്റ് ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​നു ഗു​രു​ത​ര പ​രി​ക്കേ​റ്റു. മാ​നേ​സ​ർ സ്വ​ദേ​ശി​യാ​യ മോ​ഹി​ത്താ​ണു പ​രി​ക്കേ​റ്റ​ത്.

ഡ​ൽ​ഹി​ക്കു സ​മീ​പം ഗു​രു​ഗ്രാ​മി​ലാ​ണു സം​ഭ​വം. പ​ശു​ക്ക​ളെ ക​ട​ത്തി​യ​തെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ട്ര​ക്ക് ബു​ധ​നാ​ഴ്ച വെ​കി​ട്ടോ​ടെ​യാ​ണു ഗോ​സം​ര​ക്ഷ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ ഇ​വ​ർ വാ​ഹ​ന​ത്തെ പി​ന്തു​ട​രാ​ൻ തു​ട​ങ്ങി. ഇ​ട​യ്ക്കു ട്ര​ക്ക് ത​ട​ഞ്ഞെ​ങ്കി​ലും ഇ​വ​ർ വാ​ഹ​നം നി​ർ​ത്താ​തെ മു​ന്നോ​ട്ടു​പോ​യി.

ഇ​തോ​ടെ വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ പ​ശു​ക്ക​ളെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു വാ​ഹ​നം വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു പോ​കാ​ൻ ശ്ര​മി​ച്ചു. ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഗോ​ര​ക്ഷ​ക​ർ​ക്കു നേ​രെ വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ട്ര​ക്ക് ഹ​രി​യാ​ന​യി​ലെ മേ​വ​ത്തി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യെ​ന്നും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​റു​പേ​രി​ൽ അ​ഞ്ചു​പേ​രെ തി​രി​ച്ച​റി​ഞ്ഞെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ​ശു​സം​ര​ക്ഷ​ക​ർ​ക്കു നേ​രെ വെ​ടി​വ​യ്പു​ണ്ടാ​കു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണെ​ന്നു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.