സ്പാ​നി​ഷ് കു​പ്പാ​യ​ത്തി​ൽ റാ​മോ​സി​ന് റി​ക്കാ​ർ​ഡ്
Sunday, October 13, 2019 4:09 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ദേ​ശീ​യ ടീ​മി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​ര​മെ​ന്ന റി​ക്കാ​ർ​ഡ്‌ ഇ​നി സെ​ർ​ജി​യോ റാ​മോ​സി​ന് സ്വ​ന്തം. യൂ​റോ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ നോ​ർ​വെ​യ്ക്ക് എ​തി​രാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ച​രി​ത്രം റാ​മോ​സി​നാ​യി വ​ഴി​മാ​റി​യ​ത്. ഗോ​ൾ കീ​പ്പ​ർ ഐ​കെ​ർ ക​സി​യ​സി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് റാ​മോ​സ് മ​റി​ക​ട​ന്ന​ത്.

സ്പാ​നി​ഷ് കു​പ്പാ​യ​ത്തി​ൽ 168 മ​ത്സ​ര​ങ്ങ​ളാ​ണ് റാ​മോ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​സി​യ​സ് 167 മ​ത്സ​ര​ങ്ങ​ളി​ൽ ദേ​ശീ​യ ടീം ​കു​പ്പാ​യ​മ​ണി​ഞ്ഞു. മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ റാ​മോ​സ് ത​ന്‍റെ 18 ാം വ​യ​സി​ലാ​ണ് ആ​ദ്യ​മാ​യി ദേ​ശീ​യ ടീം ​കു​പ്പാ​യം അ​ണി​യു​ന്ന​ത്. 2005 ൽ ​കാ​ർ​ലോ​സ് പു​യോ​ളി​ന് പ​ക​ര​ക്കാ​ര​നാ​യി ചൈ​ന​യ്ക്ക് എ​തി​രെ​യാ​യി​രു​ന്നു ആ​ദ്യ മ​ത്സ​രം. പി​ന്നീ​ട് സ്പെ​യി​​നൊ​പ്പം 2008 ലെ ​യൂ​റോ ക​പ്പും, 2010 ലോ​ക​ക​പ്പും, 2012 യൂ​റോ ക​പ്പും റ​യ​ൽ മാ​ഡ്രി​ഡ് ക്യാ​പ്റ്റ​ൻ കൂ​ടി​യാ​യ റാ​മോ​സ് സ്വ​ന്ത​മാ​ക്കി.

റാ​മോ​സി​ന്‍റെ ച​രി​ത്ര മ​ത്സ​ര​ത്തി​ൽ സ്പെ​യി​ന് ജ‍​യി​ച്ചു​ക​യ​റാ​നാ​യി​ല്ല. ക​രു​ത്ത​രാ​യ സ്പെ​യി​നെ നോ​ർ​വെ അ​വ​സാ​ന മി​നി​റ്റി​ലെ പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ സ​മ​നി​ല​യി​ൽ ത​ള​ച്ചു. ക​ളി​യു​ടെ 47 ാം മി​നി​റ്റി​ൽ സോ​ൾ നി​ഗ്വെ​സി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ സ്പെ​യി​നെ ഇ​ഞ്ചു​റി ടൈ​മി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ഗോ​ളാ​ക്കി​യാ​ണ് നോ​ർ​വെ സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. ജോ​ഷ് കിം​ഗ്സി​യി​രു​ന്നു നോ​ർ​വെ​യു​ടെ ഹീ​റോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.