രാ​ഹു​ൽ നേ​താ​വ്, അ​ധ്യ​ക്ഷ​നാ​യി തി​രി​ച്ചെ​ത്ത​ണം: സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്
Sunday, October 13, 2019 4:47 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്ത​ണ​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു ശേ​ഷം നേ​താ​വ് ഒ​ളി​ച്ചോ​ടി​യെ​ന്നും പ​രാ​ജ​യം പ​രി​ശോ​ധി​ക്കാ​നു​ള്ള അ​വ​സ​രം പാ​ർ​ട്ടി​ക്ക് ന​ഷ്ട​പ്പെ​ട്ടെ​ന്നും രൂ​ക്ഷ ഭാ​ഷ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഖു​ർ​ഷി​ദ് വി​മ​ർ​ശം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. ഇ​തോ​ടെ ത​ന്‍റെ നി​ല​പാ​ട് ഫേ​സ്ബു​ക്കി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഖു​ർ​ഷി​ദ്.

രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളോ വ്യ​ക്തി​പ​ര​മാ​യ വി​ശ്വാ​സ്യ​ത​യോ ഇ​ല്ലാ​ത്ത​വ​ർ പ​ഠി​പ്പി​ക്കാ​നെ​ത്തു​ന്ന​ത് അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ​ക്കു​റി​ച്ചും ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും അ​റി​വു​ള്ള​തി​നാ​ലും വ്യ​ക്തി​പ​ര​മാ​യ ക​ട​പ്പാ​ട് ഉ​ള്ള​തി​നാ​ലു​മാ​ണ് താ​ൻ ഗാ​ന്ധി കു​ടും​ബ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നും ഖു​ർ​ഷി​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ത്ത മ​ത്സ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കു​ക. കോ​ൺ​ഗ്ര​സ് ഒ​രി​ക്ക​ലും ബി​ജെ​പി​യെ പോ​ലെ​യ​ല്ല. ഒ​രി​ക്ക​ലും അ​ങ്ങ​നെ​യാ​വാ​നും പാ​ടി​ല്ല. ബി​ജെ​പി​യെ എ​തി​രി​ട​ണ​മെ​ങ്കി​ൽ വ്യ​ത്യ​സ്ത​മാ​യ ലോ​ക വീ​ക്ഷ​ണ​വും നി​ർ​ഭ​യ​ത്വ​വും കൂ​ടി​യേ​തീ​രൂ.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പാ​ര​മ്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ഒ​രു മ​ഹ​ത്താ​യ യു​ദ്ധ​ത്തി​ന് ത​യാ​റാ​ക​ണം. അ​ത​ല്ലാ​തെ താ​ൽ​ക്കാ​ലി​ക ജ​ന​പ്രീ​തി​ക്കു​വേ​ണ്ടി​യു​ള്ള ബ​ഹ​ളം​കൂ​ട്ട​ലു​ക​ള​ല്ല വേ​ണ്ട​തെ​ന്നും ഖു​ർ​ഷി​ദ് ഓ​ർ​മി​പ്പി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് ത​ങ്ങ​ളു​ടെ നേ​താ​വെ​ന്നാ​ണ് താ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. സോ​ണി​യ ഗാ​ന്ധി പ്ര​ചോ​ദ​ന​മാ​കു​ന്ന മ​ഹ​ത്താ​യ പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ൽ മ​ട​ങ്ങി എ​ത്ത​ണ​മെ​ന്നും ഖു​ർ​ഷി​ദ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.