ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി ന​വം​ബ​ർ എ​ട്ടി​ന് പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Sunday, October 13, 2019 5:00 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി അ​ടു​ത്ത​മാ​സം എ​ട്ടി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​സി​മ്ര​ത് കൗ​ർ ബാ​ദ​ൽ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

പ​ഞ്ചാ​ബി​ലെ ഗു​ർ​ദാ​സ്പു​രി​ലു​ള്ള ദേ​രാ ബാ​ബാ നാ​നാ​ക് തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​വും ക​ർ​താ​പു​രി​ലെ ദ​ർ​ബാ​ർ സാ​ഹി​ബ് തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​വും ബ​ന്ധി​പ്പി​ക്കു ന്ന​താ​ണ് ഈ ​ഇ​ട​നാ​ഴി. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വീ​സ​യി​ല്ലാ​തെ തീ​ർ​ഥാ​ട​ക​ർ​ക്കു യാ​ത്ര ചെ​യ്യാ​നാ​കും. പ്ര​ധാ​ന​മ​ന്ത്രി ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ പു​തി​യ ച​രി​ത്രം പി​റ​ക്കു​മെ​ന്നും മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

72 വ​ർ​ഷ​ത്തെ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലൂ​ടെ എ​ന്താ​ണോ സാ​ധ്യ​മാ​കാ​തി​രു​ന്ന​ത്, ആ ​തെ​റ്റ് ഇ​പ്പോ​ൾ മോ​ദി തി​രു​ത്തു​ക​യാ​ണെ​ന്നും ഹ​ർ​സി​മ്ര​ത് കൗ​ർ പ​റ​ഞ്ഞു. സി​ക്ക് മ​ത വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും പു​ണ്യ സ്ഥ​ല​മാ​യാ​ണ് ക​ർ​താ​ർ​പു​ർ ഗു​രു​ദ്വാ​ര അ​റി​യ​പ്പെ​ടു​ന്ന​ത്. ക​ർ​താ​ർ​പു​ർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വീ​സ​യി​ല്ലാ​തെ വി​ശ്വാ​സി​ക​ൾ​ക്ക് തീ​ർ​ഥാ​ട​ന​കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കാം. ഇ​തി​നാ​യി പ്ര​ത്യേ​ക അ​നു​മ​തി​പ​ത്രം ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.