ത​മാ​ശ പൊ​ട്ടി​ച്ചു! ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ യാ​ത്ര​ക്കാ​ര​നെ​തി​രെ കേ​സ്
Sunday, October 13, 2019 6:54 AM IST
ല​ക്നോ: വി​മാ​ന​ത്തി​ൽ ബോം​ബു​വ​ച്ചി​ട്ടു​ണ്ടെ​ന്ന ത​മാ​ശ യാ​ത്ര​ക്കാ​ര​നെ കു​ടു​ക്കി. ല​ക്നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ​ൽ​ഹി​ക്കു പോ​കാ​നെ​ത്തി​യ പി​യൂ​ഷ് വ​ർ​മ​യെ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് നു​ണ ബോം​ബ് പ​ണി​കൊ​ടു​ത്ത​ത്. ഡ​ൽ​ഹി​ക്കു​പോ​കാ​നെ​ത്തി​യ പി​യൂ​ഷ് വി​മാ​ന​ത്ത​വ​ള​ത്തി​ൽ അ​ടു​ത്തി​രു​ന്ന യാ​ത്ര​ക്കാ​ര​നോ​ട് ന​ട​ത്തി​യ കു​ശ​ലാ​ന്വേ​ഷ​ണം കൈ​വി​ട്ടു​പോ​കു​ക​യാ​യി​രു​ന്നു.

എ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് അ​ടു​ത്തി​രു​ന്ന യാ​ത്ര​ക്കാ​ര​നോ​ട് പി​യൂ​ഷ് ചോ​ദി​ച്ചു. ചെ​ന്നൈ​യ്ക്കാ​ണെ​ന്ന് ഇ​യാ​ൾ മ​റു​പ​ടി ന​ൽ​കി. ഉ​ട​നെ ചെ​ന്നൈ​യ്ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നായി പിയൂഷ്. ഇ​തോ​ടെ ഭയന്ന മ​റ്റെ​യാ​ൾ ബ​ഹ​ളം കൂ​ട്ടി. പ​യൂ​ഷ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ലു​മാ​യി. ചോ​ദ്യം ചെ​യ്യ​ലി​നോ​ട് പി​യൂ​ഷ് ആ​ദ്യം സ​ഹ​ക​രി​ച്ചി​ല്ല.

ഉ​ട​ൻ ത​ന്നെ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്ത​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പി​യൂ​ഷി​ന്‍റേ​ത് നു​ണ​ബോം​ബ് ആ​ണെ​ന്ന് മ​ന​സി​ലാ​യെ​ങ്കി​ലും ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഇ​ൻ​ഡി​ഗോ വി​മാ​നം ചെ​ന്നൈ​യ്ക്കു പ​റ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.