ആ​റ് കൊ​ല​പാ​ത​ക​ങ്ങ​ളും താ​ൻ ത​ന്നെ ചെ​യ്ത​തെ​ന്ന് ജോ​ളി സ​മ്മ​തി​ച്ചു: എ​സ്പി കെ.​ജി.​സൈ​മ​ൺ
Sunday, October 13, 2019 10:30 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ഞെ​ട്ടി​ച്ച കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ‌ വ്യ​ക്ത​മാ​ക്കി അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ റൂ​റ​ൽ എ​സ്പി കെ.​ജി.​സൈ​മ​ൺ. ആ​റ് കൊ​ല​പാ​ത​ക​ങ്ങ​ളും താ​ൻ ത​ന്നെ ചെ​യ്ത​താ​ണെ​ന്ന് ജോ​ളി വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സി​ലെ ജോ​ളി​യു​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് പ്ര​തി​ക​ൾ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും ഷാ​ജു​വി​നേ​ക്കു​റി​ച്ച് ഇ​പ്പോ​ൾ ഒ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സാ​മ്പ​ത്തി​ക ല​ക്ഷ്യ​മാ​യി​രു​ന്നു കൊ​ല​ക​ൾ​ക്ക് മു​ഖ്യ കാ​ര​ണ​മാ​യ​തെ​ന്നും ആ​ർ​ഭാ​ട ജീ​വി​തം ന​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ജോ​ളി പ​ണം ചെ​ല​വി​ട്ട​തെ​ന്നും എ​സ്പി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.