കൊ​ല്ല​ത്ത് മ​ക​ൻ അ​മ്മ​യെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി
Sunday, October 13, 2019 11:14 AM IST
കൊ​ല്ലം: ചെ​മ്മാ​മു​ക്കി​ൽ മ​ക​ൻ അ​മ്മ​യെ കൊ​ന്ന് കു​ഴി​ച്ച് മൂ​ടി. ചെ​മ്മാ​മു​ക്ക് സ്വ​ദേ​ശി​നി സാ​വി​ത്രി (84) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ സു​നി​ൽ കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി മ​ക​ൾ നേ​ര​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത് വ​ന്ന​ത്.

സു​നി​ൽ കു​മാ​ർ മ​ദ്യ​പാ​നി​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സ്വ​ത്ത് ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.