ജ​പ്പാ​നി​ൽ ഹ​ഗി​ബി​സ് ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി
Sunday, October 13, 2019 11:40 AM IST
ടോ​ക്കി​യോ: ജ​പ്പാ​നി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. ടോ​ക്കി​യോ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​യി. ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ല​ച്ച​തും വൈ​ദ്യു​തി​ബ​ന്ധം താ​റു​മാ​റാ​യ​തും മൂ​ലം പ​തി​നാ​യി​ര​ങ്ങ​ളാ​ണു ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. ആ​റ് ദ​ശ​ക​ത്തി​നി​ടെ രാ​ജ്യം​ക​ണ്ട ഏ​റ്റ​വും വ​ലി​യ കാ​റ്റാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

ടോ​ക്കി​യോ​യി​ലും സ​മീ​പ​ന​ഗ​ര​ങ്ങ​ളാ​യ ഗു​ൻ​മ​സ, സാ​യ്താ​മ, കാ​നാ​ഗ​വ മേ​ഖ​യി​ൽ അ​തി​തീ​വ്ര​മ​ഴ​യാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു.​എ​ഴു​പ​തു​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളോ​ട് താ​മ​സ​സ്ഥ​ലം വി​ട്ടു​പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

പ്ര​കൃ​തി​ദു​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​പ്പ​നീ​സ് ഗ്രാ​ൻ​ഡ് പ്രീ ​യോ​ഗ്യ​താ​മ​ത്സ​ര​ങ്ങ​ൾ നീ​ട്ടി​വ​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന റ​ഗ്ബി ലോ​ക​ക​പ്പ് മ​ത്സ​ര​വും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.