ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു
Sunday, October 13, 2019 5:29 PM IST
സ​ഹാ​റ​ൻ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​റ​ൻ​പു​രി​ൽ ബി​ജെ​പി നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. ധാ​രാ സിം​ഗ്(47) ആ​ണ് അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്കി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണി​ത്.

പ്ര​ദേ​ശ​ത്തെ പ​ഞ്ച​സാ​ര മി​ല്ലി​ൽ ജോ​ലി ചെ​യ്യു​ന്ന ധാ​രാ സിം​ഗ് വീ​ട്ടി​ൽ നി​ന്ന് ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ സം​ഘം ധാ​രാ സിം​ഗി​നു​നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ബി​ജെ​പി നേ​താ​വ് ചൗ​ധ​രി യ​ഷ്പാ​ൽ സിം​ഗ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ മ​റ്റൊ​രു ബി​ജെ​പി നേ​താ​വാ​യ ക​ബീ​ർ തി​വാ​രി​യും വെ​ടി​യേ​റ്റ് മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.