ബി​ഗ് ബോ​സി​നെ​തി​രാ​യ പ്ര​തി​ഷേ​ധം: സ​ൽ​മാ​ന്‍റെ വീ​ടി​ന് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു; 20 പേ​ർ അ​റ​സ്റ്റി​ൽ
Sunday, October 13, 2019 6:25 PM IST
മും​ബൈ: റി​യാ​ലി​റ്റി ഷോ​യാ​യ ബി​ഗ് ബോ​സി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ സ​ൽ​മാ​ൻ ഖാ​ന്‍റെ വീ​ടി​നു സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ബാ​ന്ദ്ര​യി​ലെ വീ​ടി​നാ​ണ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​ത്.

ബി​ഗ് ബോ​സ് നി​ര്‍​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ണി സേ​ന അം​ഗ​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ര്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇതോടെ 20 ഓ​ളം പ്ര​തി​ഷേ​ധ​ക​രെ​കാ​രെ​ പോ​ലീ​സ് ഇ​വി​ടെ​നി​ന്നും അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​.

ബി​ഗ് ബോ​സി​ലെ അം​ഗ​ങ്ങ​ള്‍ ഒ​രു കി​ട​ക്ക​യി​ല്‍ കി​ട​ക്കു​ന്ന ബെ​ഡ് ഫ്ര​ണ്ട്സ് ഫോ​ര്‍ എ​വ​ര്‍ എ​ന്ന സെ​ഷ​ന്‍ കൊ​ണ്ടു​വ​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ ക​ര്‍​ണി​സേ​ന അ​ട​ക്ക​മു​ള്ള നി​ര​വ​ധി സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യു​ടെ പ​തി​മൂ​ന്നാ​മ​ത്തെ സീ​സ​ണാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. സ​ൽ​മാ​ൻ ഖാ​ൻ അ​വ​താ​ര​ക​നാ​യെ​ത്തു​ന്ന ഷോ ​ക​ളേ​ഴ്സ് ചാ​ന​ലി​ലാ​ണു സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്. ബി​ഗ് ബോ​സ് പ്ര​ക്ഷേ​പ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്രാ​ഹ്മി​ൻ മ​ഹാ​സ​ഭ ഗാ​സി​യാ​ബാ​ദ് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.