മാ​ട​ന്പി​യും പ്ര​മാ​ണി​യും ചെ​യ്താ​ലേ "​സ്റ്റാ​ൻ​ഡ് അ​പ്പ്’ ഉ​ണ്ടാ​കൂ: ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ
Sunday, October 13, 2019 7:38 PM IST
കൊ​ച്ചി: മാ​ട​ന്പി​യും പ്ര​മാ​ണി​യും പോ​ലു​ള്ള ത​ട്ടു​പൊ​ളി​പ്പ​ൻ സി​നി​മ​ക​ൾ ചെ​യ്താ​ൽ മാ​ത്ര​മേ സ്റ്റാ​ൻ​ഡ് അ​പ്പ് പോ​ലു​ള്ള സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ലു​ണ്ടാ​കൂ എ​ന്നു സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ. വി​ധു വി​ൻ​സ​ന്‍റ് സം​വി​ധാ​നം ചെ​യ്ത സ്റ്റാ​ൻ​ഡ് അ​പ്പ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ൻ. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണു ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ.

ഓ​രോ സം​ര​ഭ​ങ്ങ​ൾ​ക്കും അ​ടി​ത്ത​റ മൂ​ല​ധ​ന​മാ​ണ്. താ​ൻ മാ​ട​ന്പി​യും പ്ര​മാ​ണി​യും പോ​ലു​ള്ള ചി​ത്ര​ങ്ങ​ൾ ചെ​യ്തു​ണ്ടാ​ക്കി​യ പ​ണ​വും ആ​ന്േ‍​റാ ജോ​സ​ഫ് മ​മ്മൂ​ക്ക​യെ വ​ച്ചെ​ടു​ത്ത ഗാ​ന​ഗ​ന്ധ​ർ​വ്വ​ന്‍റെ​യൊ​ക്കെ പൈ​സ​യാ​ണ് ഇ​തി​ലേ​ക്കു വ​ന്നി​രി​ക്കു​ന്ന​ത്. ആ​ന്‍റോ ജോ​സ​ഫും ഉ​ണ്ണി​കൃ​ഷ്ണ​നും ത​ട്ടു​പൊ​ളി​പ്പ​ൻ സി​നി​മ​ക​ൾ ചെ​യ്താ​ലേ സ്റ്റാ​ൻ​ഡ് അ​പ്പ് പോ​ലു​ള്ള സി​നി​മ​ക​ളു​ണ്ടാ​കൂ. ത​ങ്ങ​ൾ പൊ​ളി​റ്റി​ക്ക​ലി ഇ​ൻ​ക​റ​ക്ട് ആ​യി​ക്കൊ​ണ്ടേ ഇ​രി​ക്കും, എ​ന്നാ​ൽ നി​ങ്ങ​ൾ പൊ​ളി​റ്റി​ക്ക​ലി ക​റ​ക്ടാ​യി​രി​ക്കും എ​ന്നാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പ​രാ​മ​ർ​ശം.

പൊ​ളി​റ്റി​ക്ക​ൽ ക​റ​ക്ട്ന​സ് എ​ന്ന​ത് ഉ​ട്ടോ​പ്യ​ൻ ആ​ശ​യ​മാ​ണ്. തെ​റ്റു​ക​ൾ തി​രു​ത്തി മു​ന്നോ​ട്ടു പോ​കു​ന്ന​താ​ണു സാ​ർ​ഥ​ക​മാ​യ രാ​ഷ്ട്രീ​യം. ആന്‍റോ ജോ​സ​ഫും ഉ​ണ്ണി​കൃ​ഷ്ണ​നും മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​നി​ന്നു ചെ​യ്ത ചി​ല തെ​റ്റു​ക​ളു​ടെ തി​രു​ത്ത​ൽ കൂ​ടി​യാ​ണ് ഈ ​ചി​ത്രം. വി​ധു വി​ൻ​സ​ന്‍റ് വാ​യി​ക്കാ​ൻ ത​ന്ന തി​ര​ക്ക​ഥ​യി​ൽ താ​ൻ ഒ​ര​ഭി​പ്രാ​യ​വും പ​റ​ഞ്ഞി​ല്ല. സി​നി​മ​യ്ക്കു പു​രു​ഷ സെ​ൻ​സ​റിം​ഗ് ഉ​ണ്ടാ​ക​രു​തെ​ന്നു നി​ർ​ബ​ന്ധ​മു​ള്ള​തി​നാ​ലാ​ണ് അ​ഭി​പ്രാ​യം പ​റ​യാ​തി​രു​ന്ന​തെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

നി​മി​ഷ സ​ജ​യ​ൻ, ര​ജി​ഷ വി​ജ​യ​ൻ എ​ന്നി​വ​ർ മു​ഖ്യ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ചി​ത്ര​മാ​ണ് സ്റ്റാ​ൻ​ഡ് അ​പ്പ്. സ്റ്റാ​ൻ​ഡ് അ​പ്പ് കോ​മേ​ഡി​യ​ന്‍റെ വേ​ഷ​ത്തി​ലാ​ണു നി​മി​ഷ ചി​ത്ര​ത്തി​ൽ എ​ത്തു​ക. നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ മാ​ൻ​ഹോ​ളി​നു​ശേ​ഷം വി​ധു വി​ൻ​സെ​ന്‍റ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണു സ്റ്റാ​ൻ​ഡ് അ​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.