വ​രു​ന്ന​തു "​ഭീ​ക​ര’​മാ​ന്ദ്യം; നേ​പ്പാ​ളും ബം​ഗ്ലാ​ദേ​ശും ഇ​ന്ത്യ​യേ​ക്കാ​ൾ വ​ള​രും: ലോ​ക​ബാ​ങ്ക്
Sunday, October 13, 2019 8:25 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള സാ​ന്പ​ത്തി​ക മാ​ന്ദ്യം ഇ​ന്ത്യ​യെ രൂ​ക്ഷ​മാ​യി ബാ​ധി​ക്കു​മെ​ന്നും വ​ള​ർ​ച്ച കു​റ​യ്ക്കു​മെ​ന്നും ലോ​ക​ബാ​ങ്ക്. പി​ടി​ഐ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ലോ​ക​ബാ​ങ്ക് സൗ​ത്ത് ഏ​ഷ്യ ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ് ഹ​ൻ​സ് ടി​മ്മ​റാ​ണ് ഇ​തു സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്. 2019-ൽ ​ബം​ഗ്ലാ​ദേ​ശും നേ​പ്പാ​ളും ഇ​ന്ത്യ​യേ​ക്കാ​ൾ വേ​ഗ​ത്തി​ൽ വ​ള​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന സ​ന്പ​ദ്‌വ്യവ​സ്ഥ. മാ​ന്ദ്യ​മു​ണ്ടെ​ങ്കി​ൽ ത​ന്നെ​യും ലോ​ക​ത്തി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച മു​ന്നി​ലാ​ണ്. ദ​ക്ഷി​ണേ​ഷ്യ​യി​ൽ മൊ​ത്ത​ത്തി​ൽ മാ​ന്ദ്യ​മു​ണ്ടാ​കു​മെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച ഗ​ണ്യ​മാ​യി കു​റ​യും. അ​തേ​സ​മ​യം, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യെ​ക്കാ​ൾ മി​ക​ച്ച വ​ള​ർ​ച്ചാ നി​ര​ക്ക് കൈ​വ​രി​ക്കും. പാ​ക്കി​സ്ഥാ​ൻ വ​ള​ർ​ച്ച​യി​ൽ ഏ​റെ പി​ന്നി​ലാ​യി​രി​ക്കും. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​രു​ടെ വ​ള​ർ​ച്ചാ​നി​ര​ക്ക് 2.4 ശ​ന​ത​മാ​ന​ത്തി​ലേ​ക്കു താ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ടി​മ്മ​ർ പ​റ​ഞ്ഞു.

ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ​നി​ര​ക്ക് ആ​റു ശ​ത​മാ​ന​ത്തി​ലേ​ക്ക് ഇ​ടി​യു​മെ​ന്നും 2021-ൽ 6.9 ​ശ​ത​മാ​ന​ത്തി​ൽ എ​ത്തു​മെ​ന്നും ലോ​ക​ബാ​ങ്കി​ന്‍റെ സൗ​ത്ത് ഏ​ഷ്യാ ഇ​ക്ക​ണോ​മി​ക് ഫോ​ക്ക​സി​ന്‍റെ പു​തി​യ പ​തി​പ്പി​ൽ പ​റ​യു​ന്നു. 2022-ൽ ​വ​ള​ർ​ച്ചാ​നി​ര​ക്ക് 7.2 ശ​ത​മാ​ന​ത്തി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.