ദ​ന്പ​തി​ക​ളു​ടെ സ്കൂ​ട്ട​റി​ലേ​ക്ക് 11 കെ​വി ലൈ​ൻ പൊ​ട്ടി വീ​ണു; ഷോ​ക്കേ​റ്റ യു​വ​തി മ​രി​ച്ചു
Sunday, October 13, 2019 8:36 PM IST
കോ​ട്ട​യം: ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നു മു​ക​ളി​ലേ​ക്ക് 11 കെ​വി ലൈ​ൻ പൊ​ട്ടി വീ​ണ് വീ​ട്ട​മ്മ​യാ​യ യു​വ​തി ഷോ​ക്കേ​റ്റു മ​രി​ച്ചു. ആ​പ്പാ​ഞ്ചി​റ പൂ​ഴി​ക്കോ​ൽ ഉ​ള്ളാ​ടം​കു​ന്നേ​ൽ പ്ര​ശാ​ന്തി​ന്‍റെ ഭാ​ര്യ ര​ശ്മി (35) യാ​ണ് മ​രി​ച്ച​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പ്ര​ശാ​ന്തി​നും ഇ​ള​യ മ​ക​ൾ അ​ഭി​മ​ന്യ (16) ക്കും ​പൊ​ള്ള​ലേ​റ്റു. കോ​ട്ട​യ​ത്തെ കീ​ഴൂ​ർ-​ആ​പ്പാ​ഞ്ചി​റ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.45-ന് ​കീ​ഴൂ​ർ-​ആ​പ്പാ​ഞ്ചി​റ റോ​ഡി​ൽ ക​ള​രി​ക്ക​ൽ​താ​ഴെ ട്രാ​ൻ​സ്ഫോ​ർ​മ​റി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ത​ല​യോ​ല​പ്പ​റ​ന്പി​ൽ പോ​യി തി​രി​കെ പൂ​ഴി​ക്കോ​ലി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു മൂ​വ​രും. പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​ന്പി മൂ​വ​രു​ടെ​യും ദേ​ഹ​ത്തു ചു​റ്റി. ഇ​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ സ​മീ​പ​ത്തെ എ​ട്ട​ടി​യോ​ളം താ​ഴ്ച​യു​ള്ള പാ​ട​ത്തേ​ക്കു മ​റി​ഞ്ഞു.

പ്ര​ശാ​ന്തും മ​ക​ൾ അ​ഭി​മ​ന്യ​യും പാ​ട​ത്തു പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​യി ഒ​രു​ക്കി​യി​രു​ന്ന മ​ണ്‍​കൂ​ന​യി​ലേ​ക്കും ര​ശ്മി പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്കു​മാ​ണു വീ​ണ​ത്. ര​ശ്മി​യു​ടെ കൈ​യി​ൽ ചു​റ്റി കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു വൈ​ദ്യു​തി ക​ന്പി. നി​ല​ത്തു​വീ​ണ മൂ​വ​രു​ടെ​യും ക​ര​ച്ചി​ൽ​കേ​ട്ട് ഇ​തു​വ​ഴി യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ ര​തീ​ഷും പ്ര​ദേ​ശ​വാ​സി​യാ​യ വി​നോ​ദും ഇ​വ​രെ ര​ക്ഷി​ക്കാ​ൻ പാ​ട​ത്തേ​ക്ക് ഇ​റ​ങ്ങി​യെ​ങ്കി​ലും ഇ​രു​വ​ർ​ക്കും ഷോ​ക്കേ​റ്റു. ഉ​ട​ൻ​ത​ന്നെ ഇ​വ​ർ സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ ഫ്യൂ​സ് ഉൗ​രി മാ​റ്റി.

ഇ​തി​നു​ശേ​ഷ​മാ​ണു മൂ​വ​രെ​യും ര​ക്ഷി​ക്കാ​നാ​യ​ത്. ഇ​വ​രെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ശ്മി അ​ൽ​പ​സ​മ​യ​ത്തി​ന​കം മ​രി​ച്ചു. പ്ര​ശാ​ന്തും മ​ക​ളും മു​ട്ടു​ചി​റ എ​ച്ച്ജി​എം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ മൂ​വാ​റ്റു​പു​ഴ​യി​ലെ ഡ​ന്‍റ​ൽ കെ​യ​റി​ൽ മൂ​ന്നു മാ​സം മു​ന്പാ​ണു ര​ശ്മി കോ​ർ​ഡി​നേ​റ്റ​റാ​യി ജോ​ലി​ക്കു ക​യ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.