നി​ര​പ​രാ​ധി​ക​ളാ​യ "​കാ​രാ​യി’​ക​ൾ വേ​ട്ട​യാ​ട​പ്പെ​ടു​ന്നു; ഫ​സ​ൽ വ​ധ​ക്കേ​സി​ൽ ജ​യ​രാ​ജ​ൻ
Sunday, October 13, 2019 8:57 PM IST
കോ​ഴി​ക്കോ​ട്: ത​ല​ശേ​രി ഫ​സ​ൽ വ​ധ​ക്കേ​സി​ൽ സി​ബി​ഐ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ. ഗു​രു​വാ​യൂ​ർ തൊ​ഴി​യൂ​രി​ലെ സു​നി​ൽ വ​ധ​ക്കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ​സ​ൽ കേ​സി​ൽ സി​ബി​ഐ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച് കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും ഉ​ൾ​പ്പെ​ടെ​യു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​രെ വേ​ട്ട​യാ​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​യ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ഴി​യൂ​രി​ലെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ സു​നി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​നു സ​മാ​ന​മാ​ണ് ഫ​സ​ൽ കേ​സ്. സു​നി​ൽ കേ​സി​ൽ നി​ര​പ​രാ​ധി​ക​ളാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ കോ​ട​തി വി​ട്ട​യ​ച്ചു. തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള പ്ര​തി അ​റ​സ്റ്റി​ലു​മാ​യി. ത​ല​ശേ​രി പ​ടു​വി​ലാ​യി മോ​ഹ​ന​ൻ വ​ധ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ ഫ​സ​ൽ വ​ധ​ത്തി​ലെ ത​ങ്ങ​ളു​ടെ പ​ങ്കു വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ അ​ട​ക്കം പ​റ​ത്തു​വ​ന്ന​താ​ണ്. ഈ ​വ​സ്തു​ത​ക​ൾ പോ​ലീ​സ് കൈ​മാ​റി​യെ​ങ്കി​ലും സി​ബി​ഐ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

നി​ര​പ​രാ​ധി​ക​ളാ​യ കാ​രാ​യി രാ​ജ​നും ച​ന്ദ്ര​ശേ​ഖ​ര​നും സ്വ​ന്തം നാ​ട്ടി​ലും വീ​ട്ടി​ലും വ​രാ​നാ​കാ​തെ എ​ട്ടു​വ​ർ​ഷ​മാ​യി വേ​ട്ട​യാ​ട​പ്പെ​ടു​ക​യാ​ണ്. നി​ര​പ​രാ​ധി​ക​ളെ വി​ട്ട​യ​ച്ചു യ​ഥാ​ർ​ഥ പ്ര​തി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണം. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഫ​സ​ൽ കേ​സി​ൽ നി​യ​മ​പ​ര​മാ​യി എ​ന്തു​ചെ​യ്യാ​നാ​കു​മെ​ന്ന് സി​പി​എം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.