പാ​ഷാ​ണം വ​ർ​ക്കി​യു​ടെ റോ​ളി​ലാ​ണ് പി​ണ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല
Sunday, October 13, 2019 9:15 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പാ​ഷാ​ണം വ​ർ​ക്കി​യു​ടെ റോ​ളി​ലാ​ണ് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം നി​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി മ​ഞ്ചേ​ശ്വ​ര​ത്ത് സം​സാ​രി​ച്ച​ത്. എ​ന്നാ​ൽ അ​രൂ​ർ ,വ​ട്ടി​യൂ​ർ​കാ​വ് തു​ട​ങ്ങി​യ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തു​മ്പോ​ൾ വി​ശ്വാ​സം ഉ​പേ​ക്ഷി​ച്ചു ന​വോ​ഥാ​ന​ നാ​യ​ക​ന്‍റെ പ​ട്ട​മാ​ണ് അ​ദ്ദേ​ഹം സ്വ​യം എ​ടു​ത്ത​ണി​യു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

മ​ഞ്ചേ​ശ്വ​ര​ത്ത് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് അ​ദ്ദേ​ഹം മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​റ​യു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ഫേ​സ്ബു​ക്കി​ലൂ​ടെ ചോ​ദി​ച്ചു. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഇ​ര​ട്ട​മു​ഖ​മാ​ണ് ഇ​വി​ടെ തെ​ളി​യു​ന്ന​ത്. പാ​ഷാ​ണം വ​ർ​ക്കി​യു​ടെ റോ​ളി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഞ്ചേ​ശ്വ​ര​ത്ത് നി​ന്നും മ​റ്റു​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തു​മ്പോ​ഴാ​ണ് ഈ ​വൈ​രു​ധ്യം വ്യ​ക്ത​മാ​കു​ന്ന​ത്. ഈ ​ക​പ​ട​വേ​ഷം മു​ഖ്യ​മ​ന്ത്രി അ​ഴി​ച്ചു​വ​യ്ക്ക​ണം. വ​ർ​ഗീ​യ കാ​ർ​ഡ് ഇ​റ​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. ത​രം​താ​ണ നി​ല​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തെ കൊ​ണ്ടു​പോ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക്ക് ചേ​ർ​ന്ന ന​ട​പ​ടി​യ​ല്ല പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കു​ന്ന​തെ​ന്നും ചേ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.