മ​ര​ട് ഫ്ളാ​റ്റ് പൊ​ളി​ക്ക​ൽ: ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​ന്പ​നി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, October 13, 2019 10:01 PM IST
മ​ര​ട്: കോ​ട​തി ഉ​ത്ത​ര​വു ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​ന്പ​നി​ക​ൾ ഫ്ളാ​റ്റു സ​മു​ച്ച​യ​ങ്ങ​ളി​ലെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

മും​ബൈ​യി​ലെ എ​ഡി​ഫൈ​സ് എ​ഞ്ചി​നീ​യ​റിം​ഗ് ക​ന്പ​നി ര​ണ്ടു ഫ്ളാ​റ്റു​ക​ൾ പ​രി​ശോ​ധി​ച്ചു. കെ​ട്ടി​ട​ങ്ങ​ളി​ലെ ജ​നാ​ല​ക​ൾ, പൈ​പ്പു​ക​ൾ, ഇ​ല​ക്ട്രി​ക് വ​യ​റു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ഴി​ച്ചു​മാ​റ്റു​ന്ന ജോ​ലി​ക​ൾ തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങും. പൊ​ളി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഫ്ളാ​റ്റു​ക​ളു​ടെ ചെ​റു മാ​തൃ​ക​ക​ൾ നി​ർ​മി​ച്ച​ശേ​ഷം പൊ​ളി​ക്കു​ന്ന​തി​നു​ള്ള മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കും.

ഡി​സം​ബ​ർ അ​വ​സാ​ന​മോ, ജ​നു​വ​രി ആ​ദ്യ​വാ​ര​മോ തീ​രു​മാ​നി​ക്കു​ന്ന നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും നി​യ​ന്ത്രി​ത സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തു​ക. പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ 90 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും. തു​ട​ർ​ന്ന് അ​വ​ശി​ഷ്ട​ങ്ങ​ൾ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു നീ​ക്കം ചെ​യ്യു​ന്ന​തോ​ടെ​യാ​യി​രി​ക്കും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​വു​ക. ഈ ​മാ​സം 25-ന് ​ന​ട​പ​ടി​ക​ളെ കു​റി​ച്ചു​ള്ള ആ​ദ്യ റി​പ്പോ​ർ​ട്ട് സു​പ്രീം കോ​ട​തി​ക്കു മു​ന്പി​ൽ സ​മ​ർ​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.