പ്ര​ണ​യ​ബ​ന്ധം എ​തി​ർ​ത്തു; മ​ക്ക​ൾ അ​മ്മ​യെ അ​മ്മി​ക്ക​ല്ലി​ന​ടി​ച്ചു കൊ​ന്ന് കു​ള​ത്തി​ൽ ത​ള്ളി
Sunday, October 13, 2019 11:13 PM IST
കോ​ൽ​ക്ക​ത്ത: പ്ര​ണ​യ​ബ​ന്ധം എ​തി​ർ​ത്ത അ​മ്മ​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു പെ​ണ്‍​മ​ക്ക​ൾ കു​ള​ത്തി​ൽ ത​ള്ളി. പ​ശ്ചി​മ ബം​ഗാ​ളി​ലെ ജി​യാ​ഗ​ഞ്ചി​ലാ​ണു സം​ഭ​വം. ജി​യാ​ഗ​ഞ്ച് സ്വ​ദേ​ശി​നി ക​ൽ​പ്പ​ന ദേ​യ് സ​ർ​ക്കാ​രി​നെ​യാ​ണു മ​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഒ​ക്ടോ​ബ​ർ ഏ​ഴി​നാ​ണു പു​ർ​ബ പ്രൈ​മ​റി സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക​യാ​യ ക​ൽ​പ്പ​ന​യെ കാ​ണാ​താ​യ​ത്. അ​മ്മ​യെ കാ​ണാ​താ​യി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​ല്ല. ഇ​തു സ​മീ​പ​വാ​സി​ക​ളി​ൽ സം​ശ​യ​മു​ണ്ടാ​ക്കി. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണു മ​ക്ക​ൾ കു​റ്റം സ​മ്മ​തി​ക്കു​ന്ന​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ൽ​പ്പ​ന​യു​ടെ മ​ക്ക​ളാ​യ ശ്രേ​യ (18), റി​ഥി​ക (19) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ്രേ​യ​യു​ടെ പ്ര​ണ​യ​ബ​ന്ധ​മാ​ണു കൊ​ല​യ്ക്കു കാ​ര​ണ​മാ​യ​ത്. സു​ഹൃ​ത്തു​ക്ക​ൾ വീ​ട്ടി​ൽ വ​രു​ന്ന​തു വി​ല​ക്കി​യ​തും വൈ​രാ​ഗ്യ​ത്തി​നു കാ​ര​ണ​മാ​യെ​ന്ന് ഇ​രു​വ​രും പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

അ​മ്മി​ക്ക​ല്ല് ഉ​പ​യോ​ഗി​ച്ചു ത​ല​യ്ക്കടി​ച്ചാ​ണു ക​ൽ​പ്പ​ന​യെ കൊ​ന്ന​ത്. ശ്രേ​യ​യു​ടെ കാ​മു​ക​ൻ ക​ൽ​പ്പ​ന​യു​ടെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ ത​ള്ളാ​ൻ സ​ഹാ​യി​ച്ചു. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.