മു​സ്ലിം​ക​ൾ സ​ന്തു​ഷ്ട​രെങ്കിൽ കാ​ര​ണം ഭ​ര​ണ​ഘ​ട​ന; മോ​ഹ​ൻ ഭാ​ഗ​വ​തി​നു മ​റു​പ​ടി​യു​മാ​യി ഒ​വൈ​സി
Sunday, October 13, 2019 11:26 PM IST
ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു​ക്ക​ൾ രാ​ജ്യ​ത്തു​ള്ള​തു​കൊ​ണ്ടാ​ണ് മു​സ്ലിം​ക​ൾ സ​ന്തു​ഷ്ട​രാ​യി​രി​ക്കു​ന്നു​വെ​ന്ന ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി എ​ഐ​എം​ഐ​എം അ​ധ്യ​ക്ഷ​ൻ അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി. ത​ങ്ങ​ളെ വി​ദേ​ശ മു​സ്ലിം​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ഭാ​ഗ​വ​ത് എ​ത്ര ശ്ര​മി​ച്ചാ​ലും തന്‍റെ ഇ​ന്ത്യ​ൻ എ​ന്ന സ്വ​ത്വ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് ഒ​വൈ​സി പ​റ​ഞ്ഞു.

ഹി​ന്ദു​വെ​ന്ന പേ​രി​ട്ട് വി​ളി​ച്ചാ​ലും ത​ന്‍റെ ച​രി​ത്രം മാ​യ്ക്കാ​ൻ മോ​ഹ​ൻ ഭാ​ഗ​വ​തി​നാ​കി​ല്ല. ത​ങ്ങ​ളു​ടെ സം​സ്കാ​രം, വി​ശ്വാ​സം, വ്യ​ക്തി​ഗ​ത​മാ​യ തി​രി​ച്ച​റി​വു​ക​ൾ ഇ​വ​യൊ​ന്നും ഹി​ന്ദു​മ​ത​ത്തി​ൽ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന് പ​റ​യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യി​ല്ലെ​ന്നും ഒ​വൈ​സി പ​റ​ഞ്ഞു.

ഹി​ന്ദു​രാ​ഷ്ട്ര​മെ​ന്നാ​ൽ ഹി​ന്ദു പ​ര​മാ​ധി​കാ​രം എ​ന്നാ​ണ​ർ​ഥം. അ​ത് ത​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ല. ത​ങ്ങ​ൾ സ​ന്തു​ഷ്ട​രാ​ണെ​ങ്കി​ൽ അ​ത് ഭ​ര​ണ​ഘ​ട​ന മൂ​ല​മാ​ണെ​ന്നും ഒ​വൈ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.