പി​എം​സി ത​ട്ടി​പ്പ്: ജു​നൈ​ദാ​യും ജോ​യി തോ​മ​സ്; വാ​ങ്ങി​ക്കൂ​ട്ടി​യ​ത് കോ​ടി​ക​ളു​ടെ സ്വ​ത്ത്
Monday, October 14, 2019 10:56 AM IST
മും​ബൈ: പ​ഞ്ചാ​ബ്-​മ​ഹാ​രാ​ഷ്ട്രാ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. പി​എം​സി ബാ​ങ്ക് എം​ഡി​യാ​യി​രു​ന്ന ജോ​യി തോ​മ​സ്, ജു​നൈ​ദ് എ​ന്ന പേ​രി​ലും അ​യാ​ളു​ടെ ഭാ​ര്യ​യു​ടെ പേ​രി​ലും നി​ര​വ​ധി സ്വ​ത്തു​ക്ക​ൾ വാ​ങ്ങി​ക്കൂ​ട്ടി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

ജോ​യി തോ​മ​സി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ര്യ​യു​ടെ​യും പേ​രി​ലാ​ണ് സ്വ​ത്തു​ക​ൾ വാ​ങ്ങി​യ​ത്. 2012ൽ ​പൂ​നെ​യി​ൽ ഒ​ൻ​പ​ത് ഫ്ളാ​റ്റു​ക​ളും ഒ​രു ഷോ​പ്പും ഇ​യാ​ൾ വാ​ങ്ങി​യി​രു​ന്നു. ജു​നൈ​ദ് എ​ന്ന​ത് ജോ​യി തോ​മ​സ് ത​ന്നെ​യാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

2012ൽ ​ര​ണ്ടാ​മ​തൊ​രു വി​വാ​ഹം ക​ഴി​ക്കാ​ൻ വേ​ണ്ടി ഇ​യാ​ൾ മ​തം മാ​റി​യ​താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ത​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന യു​വ​തി​യെ​യാ​ണ് ഇ​യാ​ൾ ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​യാ​ളു​ടെ ര​ണ്ടാം ഭാ​ര്യ ഇ​തി​ലൊ​രു ഫ്​ളാ​റ്റി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. മ​റ്റ് എ​ട്ട് ഫ്ളാ​റ്റു​ക​ളും വാ​ട​ക​യ്ക്ക് കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ബാ​ങ്ക് ത​ട്ടി​പ്പി​ൽ ജോ​യി തോ​മ​സി​ന്‍റെ മും​ബൈ പോ​ലീ​സി​ന്‍റെ കു​റ്റ​കൃ​ത വി​ഭാ​ഗം അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.