പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി
Monday, October 14, 2019 11:17 AM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നാ​യ ഡി​വൈ​എ​സ്പി അ​ശോ​ക് കു​മാ​റി​നെ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഗു​രു​ത​ര വീ​ഴ്ച​യും അ​ലം​ഭാ​വും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ജി​ല​ന്‍​സ് ഡ​യ​റ്ക​ട​റു​ടെ ന​ട​പ​ടി.

അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്നും എ​എ​സ്ഐ ഇ​സ്മ​യി​ലി​നെ​യും ഒ​ഴി​വാ​ക്കി. പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ർ​ക്ക് എ​എ​സ്ഐ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. എ​എ​സ്ഐ ഇ​സ്മ​യി​ലി​നെ വി​ജി​ല​ൻ​സി​ൽ​നി​ന്നു ത​ന്നെ നീ​ക്കി.

വി​ജി​ല​ന്‍​സി​ന്‍റെ തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ യൂ​ണി​റ്റി​ലെ ഡി​വൈ​എ​സ്പി ശ്യാം​കു​മാ​റാ​ണ് പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ന്‍.

പാ​ലാ​രി​വ​ട്ടം പാ​ലം കേ​സി​ല്‍ മു​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജ് ഉ​ള്‍​പ്പ​ടെ നാ​ല് പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 30ന് ​വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.