ന​ട​ന്നു ജീ​വി​ച്ച പാ​റ​മേ​ക്കാ​വ് രാ​ജേ​ന്ദ്ര​ൻ
Monday, October 14, 2019 12:14 PM IST
തൃ​ശൂ​ർ: ന​ല്ല ന​ട​പ്പു​കാ​ര​നാ​യി​രു​ന്നു പാ​റ​മേ​ക്കാ​വ് രാ​ജേ​ന്ദ്ര​ൻ. എ​ന്നു​വ​ച്ചാ​ൽ 76 വ​യ​സി​നി​ട​യ്ക്ക് രാ​ജേ​ന്ദ്ര​ൻ ലോ​റി​യി​ൽ ഒ​രി​ട​ത്തേ​ക്കും പോ​യി​ട്ടി​ല്ല. ന​ട​പ്പു ത​ന്നെ ന​ട​പ്പ്. ഇ​ത്ര​കാ​ലം രാ​ജേ​ന്ദ്ര​ൻ ജീ​വി​ച്ച​തി​ന്‍റെ ര​ഹ​സ്യ​വും ആ ​ന​ട​ത്തം ത​ന്നെ.

ലോ​റി​യി​ൽ ക​യ​റി​യി​ട്ടി​ല്ലാത്ത രാ​ജേ​ന്ദ്ര​ൻ പക്ഷേ, ട്രെ​യി​നി​ൽ ക​യ​റി​യി​ട്ടു​ണ്ട്. തൃ​ശൂ​രി​ൽ നി​ന്നും രാജ്യത​ല​സ്ഥാ​നം വ​രെ​യാ​യി​രു​ന്നു അവന്‍റെ ട്രെ​യി​ൻ യാ​ത്ര. 1982 ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഏ​ഷ്യാ​ഡി​ൽ പ​ങ്കെ​ടു​ക്കാ​നായിരുന്നു രാജേന്ദ്രന്‍റെ ട്രെയിൻ യാത്ര. ഏ​ഷ്യാ​ഡി​ൽ പ​ങ്കെ​ടു​ത്ത ആ​ന​ക​ളി​ൽ ജീ​വി​ച്ചി​രു​ന്ന ചു​രു​ക്കം ചി​ല ആ​ന​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ൻ.

കേ​ര​ള​ത്തി​ന്‍റെ ആ​ന​ത്ത​റ​വാ​ട്ടി​ലെ മു​ത്ത​ച്ഛ​നാണ് വി​ട​വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. രാ​ജേ​ന്ദ്ര​ൻ കാ​ണാ​ത്ത പൂ​ര​പ്പ​റ​ന്പു​ക​ളി​ല്ലെ​ന്ന് പ​റ​യാ​റു​ണ്ട്. തൃ​ശൂ​ർ പൂ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ പ​ങ്കെ​ടു​ത്ത കൊ​ന്പ​നാ​യി​രു​ന്നു പാ​റ​മേ​ക്കാ​വ് രാ​ജേ​ന്ദ്ര​ൻ.

12-ാം വ​യ​സി​ലാ​ണ് രാ​ജേ​ന്ദ്ര​ൻ പാ​റ​മേ​ക്കാ​വി​ലേ​ക്ക് എ​ത്ത​പ്പെ​ടു​ന്ന​ത്. 1955-ൽ ​അ​ന്ന​ത്തെ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി വേ​ണാ​ട് പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​യാ​ണ് ഭ​ക്ത​രി​ൽ നി​ന്ന് പി​രി​ച്ചെ​ടു​ത്ത 4,800 രൂ​പ കൊ​ണ്ട് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ത്തി​രി​പ്പാ​ല​യി​ലെ പു​ലാ​ചേ​രി മ​ന​യി​ൽ നി​ന്നും ആ​ന​യെ വാ​ങ്ങി​യ​ത്.

1950 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പ്ര​മു​ഖ ഇ​ല്ല​ങ്ങ​ളി​ലും നാ​യ​ർ ത​റ​വാ​ടു​ക​ളി​ലും മാ​ത്ര​മാ​ണ് സ്വ​കാ​ര്യ ആ​ന​ക​ൾ സ്വ​ന്ത​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ക്കാ​ല​ത്താ​ണ് പാ​റ​മേ​ക്കാ​വ് ഭ​ഗ​വ​തി​ക്ക് രാ​ജേ​ന്ദ്ര​നെ ന​ട​യി​രു​ത്തു​ന്ന​ത്.

ഗ​ജ​രാ​ജ​ൻ ഗു​രു​വാ​യൂ​ർ കേ​ശ​വ​നു​മാ​യി ഒട്ടേറ സാമ്യങ്ങൾ രാജേന്ദ്രനുണ്ടായിരുന്നു. നി​ല​ന്പൂ​ർ കാ​ടു​ക​ളി​ൽ ജ​നി​ച്ച​തു​കൊ​ണ്ടാ​കാം ഈ ​സാ​ദൃ​ശ്യ​മെ​ന്ന് ആ​ന​പ്രേ​മി​ക​ൾ പ​റ​യാ​റു​ണ്ട്.

തൃ​ശൂ​ർ പൂ​ര​ത്തി​ന് പാ​റ​മേ​ക്കാ​വി​ന്‍റെ ഗ​ജ​നി​ര​യി​ലേ​ക്ക് രാ​ജേ​ന്ദ്ര​ൻ എ​ത്തി​യ​ത് 1963-ലാ​ണ്. പി​ന്നീ​ട് അ​ന്പ​തു വ​ർ​ഷ​ത്തി​ലേ​റെ തൃ​ശൂ​ർ പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ത്ത ഒ​രേ ഒ​രു ആ​ന​യാ​യി​രി​ക്കാം രാ​ജേ​ന്ദ്ര​ൻ.

1988-ൽ ​രാ​ത്രി​യി​ൽ പൂ​ര​ത്തി​ന് ഭ​ഗ​വ​തി​യു​ടെ തി​ന്പേ​റ്റി​യി​ട്ടു​മു​ണ്ട്. വെ​ടി​കെ​ട്ട് ഭ​യ​മി​ല്ലാ​തി​രു​ന്ന രാ​ജേ​ന്ദ്ര​ൻ ദീ​ർ​ഘ​കാ​ലം പൂ​രം വെ​ടി​കെ​ട്ടി​ന് മ​ണി​ക​ണ്ഠ​നാ​ൽ പ​ന്ത​ലി​ൽ പാ​റ​മേ​ക്കാ​വി​ല​മ്മ​യെ ശി​ര​സി​ലേ​റ്റി നി​ന്നി​ട്ടു​ണ്ട്.

ആ​റു വ​ർ​ഷം മു​ന്പ് ആ​റാ​ട്ടു​പു​ഴ പൂ​രവും അ​മ്മ​തി​രു​വ​ടി​യു​ടെ ഗ്രാ​മ​ബ​ലിയും ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കാ​ൻ കി​ട​ന്ന ആ​ന പി​റ്റേ​ന്ന് കാ​ല​ത്ത് മ​തി​ൽ കെ​ട്ടി​നു​ള്ളി​ൽ ത​ള​ർ​ന്നു കി​ട​ന്നു.

ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളും ആ​ന​ചി​കി​ത്സ​ക​രും ബോ​ർ​ഡും യോ​ഗം ചേ​ർ​ന്ന് ഊരകം ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​ശ​സ്ത​മാ​യ ആ​ന​പ​ള്ള​മ​തി​ൽ പൊ​ളി​ക്കു​ന്ന​തി​നാ​യി ആ​ലോ​ചി​ക്കു​ന്ന സ​മ​യ​ത്ത് ഭ​ഗ​വ​തി​യു​ടെ ഉ​ച്ച​പൂ​ജ​യു​ടെ നി​വേ​ദ്യ​ത്തി​നാ​യി ശം​ഖ് വി​ളി​ച്ച​പ്പോ​ൾ എ​ല്ലാ​വ​രേ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി ആ​ന ചാ​ടി എ​ണീ​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നു ശേ​ഷം തൃ​ശൂ​ർ ന​ഗ​ര​പ​രി​ധി​ക്ക് പു​റ​ത്തേ​ക്ക് ആ​ന​യെ പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം അ​ധി​കൃ​ത​ർ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ക്ക് അ​യ​ച്ചി​രു​ന്നി​ല്ല.

2003-ൽ ​കാ​ഞ്ചി​കാ​മ​കോ​ടി ശ്രീ ​ജ​യേ​ന്ദ്ര​സ​ര​സ്വ​തി സ്വാ​മി​ക​ൾ തൃ​ശൂ​ർ പൂ​രം ദി​വ​സം ഗ​ജ​ര​ത്നം പ​ദ​വി ന​ൽ​കി ആ​ന​യെ ആ​ദ​രി​ച്ചി​രു​ന്നു. 2008-ൽ ​ഊ​ര​കം അ​മ്മ​തി​രു​വ​ടി ഭ​ക്ത​ർ ആ​ന​ക്ക് ഗ​ജ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം ന​ൽ​കി​യി​രു​ന്നു.

പൂ​ർണ​ത്ര​യീ​ശ​ന്‍റെ ഉ​ത്സ​വം മു​ത​ൽ ഉ​ത്രാ​ളി​ക്കാ​വ്, കു​ട്ട​നെ​ല്ലൂ​ർ , പെ​രു​വ​നം, നെ​ൻ​മാ​റ​വ​ല്ല​ങ്ങി തു​ട​ങ്ങി കൂ​ട​ൽ​മാ​ണി​ക്യം ഉ​ത്സ​വം വ​രെ മ​ധ്യ​കേ​ര​ള​ത്തി​ലെ ഭൂ​രി​ഭാ​ഗം ഉ​ത്സ​വ​ങ്ങ​ളി​ലും തന്‍റേ​താ​യ സ്ഥാ​നം നി​ല​നി​ർ​ത്തി​യി​രു​ന്നു.

മ​ദ​പ്പാ​ടി​ലൊ​ഴി​കെ ച​ട്ട​ക്കാ​രോ​ട് അ​ഭേ​ദ്യ​മാ​യ ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു രാ​ജേ​ന്ദ്ര​ൻ. ഗോ​വി​ന്ദ​ൻ നാ​യ​ർ, ശ​ങ്ക​ര​ൻ നാ​യ​ർ, കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ ,കൊ​ച്ച​നി​യ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, കു​ട്ട​ൻ, മ​ണി തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ​രാ​യ ആ​ന​ക്കാ​രു​ടെ ശി​ക്ഷ​ണ​ത്തി​ൽ വ​ള​ർ​ന്ന് ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി നി​ല​ന്പൂ​ർ സ്വ​ദേ​ശി വേ​ലാ​യു​ധ​ൻ നാ​യ​രാ​ണ് പാ​പ്പാ​ൻ.

കേ​ച്ചേ​രി​യി​ൽ വ​ച്ച് ആ​ന ചി​കി​ത്സ​ക​രി​ൽ പ്ര​ധാ​നി​യാ​യി​രു​ന്ന ഡോ.​പ്ര​ഭാ​ക​ര​നെ മ​യ​ക്കു​വെ​ടി​യേ​റ്റ​പ്പോ​ൾ പി​ൻ​തി​രി​ഞ്ഞ് ആ​ക്ര​മി​ച്ചു രാജേന്ദ്രൻ കൊ​ല​പ്പെ​ടു​ത്തി​യിരുന്നു. ലോ​റി​യി​ൽ ക​യ​റാ​ൻ കൂ​ട്ടാ​ക്കാ​ത്ത പാ​റ​മേ​ക്കാ​വ് രാ​ജേ​ന്ദ്ര​ൻ ഇ​ന്നാ​ദ്യ​മാ​യി ലോ​റി​യി​ൽ ക​യ​റി. കോ​ട​നാ​ട്ടേ​ക്കു​ള്ള അവന്‍റെ അ​വ​സാ​ന​യാ​ത്ര ലോ​റി​യി​ലാ​യി​രു​ന്നു.

ഋ​ഷി
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.