മകൻ അമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: സഹായി പിടിയിൽ
Monday, October 14, 2019 2:51 PM IST
കൊ​ല്ലം: വീ​ട് ത​ന്‍റെ പേ​രി​ൽ എ​ഴു​തി​ ന​ൽ​കിയില്ലെന്ന കാരണത്താൽ മ​ക​ൻ വൃ​ദ്ധ​യാ​യ മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒരാൾ കൂടി പിടിയിൽ. കേസിലെ പ്രതിയായ മകൻ സുനിൽകുമാറിനെ മൃതദേഹം കുഴിച്ചുമൂടാൻ സഹായിച്ച സുഹൃത്തും ഓട്ടോഡ്രൈവറുമായ കുട്ടൻ ആണ് പിടിയിലായത്.

കൊല്ലം ഈസ്റ്റ് സി​ഐ ​ആ​ർ.​ര​തീ​ഷ്, എ​സ്ഐ​മാ​രാ​യ മ​നോ​ജ് മാ​ത്യു, ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പു​ല​ർ​ച്ചെ​യോ​ടെ കു​റ്റാ​ല​ത്തു​നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സം​ഭ​വ​ത്തി​ലെ മുഖ്യപ്രതിയായ സുനിൽകുമാറിനെ പോലീസ് ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കുട്ടൻ ഒളിവിൽ പോവുകയായിരുന്നു.

കൊ​ല്ലം ചെ​മ്മാ​ൻ​മു​ക്ക് നീ​തി​ന​ഗ​ർ 70-ൽ ​പ്ലാ​മൂ​ട്ടി​കി​ഴ​ക്ക​തി​ൽ പ​രേ​ത​നാ​യ സു​ന്ദ​രേ​ശ​ന്‍റെ ഭാ​ര്യ സാ​വി​ത്രി (82)യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് മകനും കൂട്ടുകാരനും അറസ്റ്റിലായത്. സം​ഭ​വം ന​ട​ന്ന് ഒ​രു​മാ​സ​ത്തി​നു ​ശേ​ഷ​മാ​ണ് വി​വ​രം പു​റംലോ​ക​മ​റി​യു​ന്ന​ത്. അ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന മ​ക​ൾ ലാ​ലി​യു​ടെ പ​രാ​തി​യെ​ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊലപാതകം കണ്ടെത്തിയത്.

വ​സ്തു​വി​ന്‍റെ പ്ര​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​നി​ൽ​കു​മാ​ർ മാ​താ​വി​നെ നി​ര​ന്ത​രം മ​ർ​ദി​ച്ചി​രു​ന്നു. ഈ ​വി​വ​രം പ​രി​സ​രി​വാ​സി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​തി​നെ​ തു​ട​ർ​ന്ന് വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്. നി​ര​ന്ത​രം മ​ദ്യ​പാ​നി​യാ​യ മ​ക​ന് വീ​ട് എ​ഴു​തി​ ന​ൽ​കാ​ൻ അ​മ്മ വി​സ​മ്മ​തി​ച്ച​താ​യി​രു​ന്നു പ​ല​പ്പോ​ഴും മ​ർ​ദ​ന​ത്തി​ന് കാ​ര​ണ​മാ​യി തീ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം മൂ​ന്നു​ മു​ത​ലാ​ണ് സാ​വി​ത്രി​യെ വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യ​ത്. ലാ​ലി ബ​ന്ധു​വീ​ടു​ക​ളി​ലെ​ല്ലാം അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് അ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സാ​വി​ത്രി മ​ക​ന്‍റെ ശ​ല്യം സ​ഹി​ക്കാതാകുമ്പോൾ വീ​ടു​വി​ട്ട് ക്ഷേ​ത്ര​ങ്ങ​ളി​ൽ പോ​യി ഭ​ജ​ന​മി​രി​ക്കു​ന്ന പതിവുണ്ടായിരുന്നു. അ​ങ്ങ​നെ പോ​യ​താ​യി​രി​ക്കു​മെ​ന്നാ​ണ് പ​ര​സ​ര​വാ​സി​ക​ൾ ക​രു​തി​യി​രു​ന്ന​ത്.

2015-ൽ ​സു​രേ​ഷ്ബാ​ബു എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ സു​നി​ൽ​കു​മാ​റി​നെ തു​ട​ക്കം​ മു​ത​ൽ​ ത​ന്നെ പോ​ലീ​സ് സം​ശ​യി​ച്ചി​രു​ന്നു. ഇ​യാ​ളെ ആ​ദ്യം ചോ​ദ്യം ചെ​യ്തെ​ങ്കി​ലും യാ​തൊ​രു​ വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചി​ല്ല. വീ​ട്ടി​നു​ള്ളി​ലും പോ​ലീ​സ് പ​ര​തി​യെ​ങ്കി​ലും സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യം ക​ണ്ടെ​ത്താ​നാ​യി​ല്ല.

സാ​വി​ത്രി​യെ നി​ര​ന്ത​രം മ​ർ​ദി​ക്കു​ന്ന​താ​യു​ള്ള നാ​ട്ടു​കാ​രു​ടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോ​ലീ​സ് വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങളിൽ നടത്തിയ തെരച്ചിലിൽ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു ബ​ക്ക​റ്റ് ക​മ​ഴ്ത്തി​വ​ച്ച നി​ല​യി​ൽ ക​ണ്ടു. ബക്കറ്റ് ഉയർത്തിയതോടെ ഈ​ച്ച​ക​ൾ പ​റ​ക്കാ​ൻ തു​ട​ങ്ങി. മ​ണ്ണ് നീ​ക്കി​യ​പ്പോ​ൾ ദു​ർ​ഗ​ന്ധ​വു​മു​ണ്ടാ​യി.​ തു​ട​ർ​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്.

ക്രൂ​ര​മ​ർ​ദ​ന​മേ​റ്റാ​ണ് സാ​വി​ത്രി മ​രി​ച്ച​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ വ്യക്തമായി. അ​മ്മ​യെ ത​ല​യ്ക്ക​ടി​ക്കു​ക​യും ബോ​ധ​ര​ഹി​ത​യാ​യ് വീ​ണ​പ്പോ​ൾ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. അതേസമയം ബോധരഹിതയായ വൃദ്ധയെ ജീവനോടെ പ്രതികൾ കുഴിച്ചിട്ടതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

കാൽമുട്ട് മടക്കിയ നിലയിൽ മൃതദേഹം കുഴിച്ചിടാൻ സഹായിച്ചത് സുഹൃത്ത് കുട്ടനായിരുന്നു. കു​ഴി​ക്കു​മു​ക​ളി​ൽ ഒ​രു ഫ്ല​ക്സ് ബോ​ർ​ഡും വ​ച്ചി​രു​ന്നു. ഞായറാഴ്ച രാ​വി​ലെ സാ​വി​ത്രി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ വ​ൻ​ ജ​നാ​വ​ലി​യാ​ണ് പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്.

റിമാൻഡിലായ സു​നി​ൽ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ കിട്ടാൻ പോലീസ് അപേക്ഷ നൽകി. കു​ട്ട​നെ രാ​വി​ലെ കൊ​ല്ല​ത്ത് പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.