കാ​ഷ്മീ​രി​ൽ പോ​സ്റ്റ് പെ​യ്ഡ് മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ചു
Monday, October 14, 2019 2:54 PM IST
ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ പോ​സ്റ്റ് പെ​യ്ഡ് മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോടെയാണ് പോ​സ്റ്റ് പെ​യ്ഡ് മൊ​ബൈ​ല്‍ സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച​ത്.

72 ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് മൊ​ബൈ​ല്‍ സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച​ത്. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ​ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

40 ല​ക്ഷ​ത്തോ​ളം പോ​സ്റ്റ് പെ​യ്ഡ് മൊ​ബൈ​ല്‍ സ​ർ​വീ​സു​ക​ളാ​ണ് ക​ഷ്മീ​രി​ലു​ള്ള​ത്. അ​തേ​സ​മ​യം പ്രി ​പെ​യ്ഡ് സ​ർ​വീ​സു​ക​ളും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കും ഉ​ള്ള വി​ല​ക്ക് തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.