ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം ത​ള്ളി എം​ജി സ​ർ​വ​ക​ലാ​ശാ​ല
Monday, October 14, 2019 3:09 PM IST
കോ​ട്ട​യം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണം ത​ള്ളി എം​ജി സ​ർ​വ​ക​ലാ​ശാ​ല. ബി​ടെ​ക് കോ​ഴ്സി​ൽ ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യ​ത്തി​ന് ഒ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ മാ​ർ​ക്ക് കു​റ​വു​ണ്ടെ​ങ്കി​ൽ മോ​ഡ​റേ​ഷ​ൻ ന​ൽ​കാ​മെ​ന്ന് എം​ജി സ​ർ​വ​ക​ലാ​ശാ​ല വി​സി സാ​ബു തോ​മ​സ് പ​റ​ഞ്ഞു. സി​ൻ​ഡി​ക്കേ​റ്റാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്ത​ത്. സ​ർ​ക്കാ​രി​നോ മ​ന്ത്രി​ക്കോ അ​തി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​ത് ന​ട​ക്കു​ന്നു​ണ്ടെ​ന്നും സാ​ബു തോ​മ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ന്‍റെ പേ​രി​ൽ മ​ന്ത്രി ജ​ലീ​ലി​ൽ ഇ​ട​പെ​ട്ട് മാ​ർ​ക്കി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചി​രു​ന്നു.

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​ടെ​ക്കി​ന് അ​ഞ്ചു​മാ​ർ​ക്ക് മോ​ഡ​റേ​ഷ​ൻ ന​ൽ​കി​യ ന​ട​പ​ടി വ​ൻ​ക്ര​മ​ക്കേ​ടാ​ണ്. അ​ദാ​ല​ത്തി​ൽ മ​ന്ത്രി​യു​ടെ സ്റ്റാ​ഫം​ഗം പ​ങ്കെ​ടു​ത്തു. ഒ​രു മാ​ർ​ക്ക് ചോ​ദി​ച്ച കു​ട്ടി​ക്ക് അ​ഞ്ച് മാ​ർ​ക്ക് വ​രെ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചി​രു​ന്നു. ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി ജ​ലീ​ൽ ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.