അഭിജിത്ത് ബാനർജിക്കും ഭാര്യയ്ക്കും അടക്കം മൂന്നുപേർക്ക് സാമ്പത്തിക നൊബേൽ
Monday, October 14, 2019 4:41 PM IST
സ്റ്റോക്ക്ഹോം: ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജി ഉൾപ്പടെ മൂന്ന് പേർ 2019-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ടു. കോൽക്കത്ത സ്വദേശിയായ അഭിജിത്ത് അമേരിക്കയിൽ പ്രഫസറാണ്.

അഭിജിത്തിന്‍റെ ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തർ ഡുഫ്ലോ, അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ മിഷേൽ ക്രീമർ എന്നിവരാണ് പുരസ്കാരം പങ്കിട്ടവർ. ആഗോള ദാരിദ്ര നിർമാർജന പദ്ധതിക്കാണ് പുരസ്കാരം ലഭിച്ചത്.

അമർത്യ സെന്നിന് ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ നേടുന്ന ഇന്ത്യൻ വംശജനാണ് അഭിജിത്ത്. കോൽക്കത്തയിൽ വേരുകളുള്ള അഭിജിത്ത് നിലവിൽ അമേരിക്കൻ പൗരനാണ്. അഭിജിത്തിന്‍റെ കീഴിലെ ഗവേഷക വിദ്യാർഥിയായിരുന്നു എസ്തർ. ഇരുവർക്കും ഒരു കുട്ടിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.