അ​ഭി​ജി​ത് ബാ​ന​ർ​ജി: രാ​ഹു​ലി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​ "ന്യാ​യ്' വി​രി​ഞ്ഞ​ത് ഈ ​ത​ല​യി​ല്‍
Monday, October 14, 2019 6:37 PM IST
ന്യൂ​ഡ​ൽ​ഹി: നൊ​ബേ​ൽ ജേ​താ​വാ​യ അ​ഭി​ജി​ത് ബാ​ന​ർ​ജി, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കോ​ണ്‍​ഗ്ര​സും രാ​ഹു​ൽ ഗാ​ന്ധി​യും മു​ന്നോ​ട്ടു​വ​ച്ച ന്യാ​യ് മി​നി​മം വ​രു​മാ​ന പ​ദ്ധ​തി​യു​ടെ ബു​ദ്ധി​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രാ​ൾ. പ്ര​മു​ഖ ഫ്ര​ഞ്ച് സാ​ന്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നാ​യ തോ​മ​സ് പി​ക്കെ​റ്റി​യാ​ണ് പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നെ സ​ഹാ​യി​ച്ച​തെ​ങ്കി​ലും അ​ഭി​ജി​ത് ബാ​ന​ർ​ജി​യും ഇ​തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു.

രാ​ജ്യ​ത്തെ 20 ശ​ത​മാ​ന​ത്തോ​ളം ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്കു പ്ര​തി​വ​ർ​ഷം 72,000 രൂ​പ അ​ല്ലെ​ങ്കി​ൽ പ്ര​തി​മാ​സം 6000 രൂ​പ വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​താ​ണു ന്യൂ​ന​തം ആ​യോ​ജ് യോ​ജ​ന (ന്യാ​യ്) എ​ന്ന പ​ദ്ധ​തി. ചു​രു​ങ്ങി​യ​ത് 2500 രൂ​പ പ്ര​തി​മാ​സം ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​തെ​ങ്കി​ലും പ്ര​തി​മാ​സം ആ​റാ​യി​രം രൂ​പ​യാ​ക്കി കോ​ണ്‍​ഗ്ര​സ് വ​ർ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ന​ട​പ്പി​ലാ​യാ​ൽ പ്ര​തി​വ​ർ​ഷം ഇ​തി​നാ​യി 3.60 ല​ക്ഷം കോ​ടി രൂ​പ വേ​ണ്ടി​വ​രു​മാ​യി​രു​ന്നു. ഇ​ത്ര വ​ലി​യ തു​ക എ​ങ്ങ​നെ ക​ണ്ടെ​ത്തും എ​ന്ന​താ​യി​രു​ന്നു സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ർ അ​ന്നു​യ​ർ​ത്തി​യ സം​ശ​യം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ മി​നി​മം വ​രു​മാ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളും അ​വ​സാ​നി​ച്ചു.

ആ​ഗോ​ള ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ്ജ​ന​ത്തി​നു​ള്ള പ​രീ​ക്ഷ​ണാ​ത്മ​ക സ​മീ​പ​ന​ത്തി​നാ​ണ് ഇ​ത്ത​വ​ണ​ത്തെ സാ​ന്പ​ത്തി​ക നൊ​ബേ​ൽ സ​മ്മാ​നി​ച്ച​ത്. എ​സ്ത​ർ ഡ​ഫ്ലോ, മൈ​ക്ക​ൽ ക്രെ​മ​ർ എ​ന്നി​വ​രാ​ണ് അ​ഭി​ജി​ത് ബാ​ന​ർ​ജി​ക്കൊ​പ്പം പു​ര​സ്കാ​രം പ​ങ്കി​ട്ട​വ​ർ. ഇ​തി​ൽ ഫ്ര​ഞ്ചു​കാ​രി​യാ​യ എ​സ്ത​ർ ഡ​ഫ്ലോ അ​ഭി​ജി​ത് ബാ​ന​ർ​ജി​യു​ടെ ഭാ​ര്യ​യാ​ണ്.

ക​ൽ​ക്ക​ട്ട സ​ർ​വ​ക​ലാ​ശാ​ല​യി​ലും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി​യി​ലും പ​ഠി​ച്ച അ​ഭി​ജി​ത്ത് ഹാ​ർ​വാ​ർ​ഡി​ൽ​നി​ന്നാ​ണു പി​എ​ച്ച്ഡി നേ​ടു​ന്ന​ത്. നി​ല​വി​ൽ മ​സാ​ച്യു​സെ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ക്ക​ണോ​മി​യി​ൽ സാ​ന്പ​ത്തി​ക ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​ണ്. ആ​ഗോ​ള ദ​രി​ദ്യ്ര നി​ർ​മാ​ർ​ജ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബ്ദു​ൽ ല​ത്തീ​ഫ് ജ​മീ​ൽ പോ​വ​ർ​ട്ടി ആ​ക്ഷ​ൻ ലാ​ബി​ന്‍റെ (ജെ ​പാ​ൽ) സ​ഹ സ്ഥാ​പ​ക​ൻ കൂ​ടി​യാ​ണ് അ​ഭി​ജി​ത് ബാ​ന​ർ​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.