"ബം​ഗ്ലാ​ദേ​ശി ഭീ​ക​ര​സം​ഘ​ട​ന കൃ​ഷ്ണ​ഗി​രി​യി​ൽ റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ൾ പ​രീ​ക്ഷി​ച്ചു’
Monday, October 14, 2019 7:02 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ബം​ഗ്ലാ​ദേ​ശി ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്തു​ൽ മു​ജാ​ഹീ​ദി​ൻ ബം​ഗ്ലാ​ദേ​ശ് (ജ​ഐം​ബി) പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നു ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ). എ​ൻ​ഐ​എ​യു​ടെ ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് എ​ൻ​ഐ​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ യോ​ഗേ​ഷ് ച​ന്ദ​ർ മോ​ദി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കി​യ എ​ൻ​ഐ​എ മേ​ധാ​വി, സം​ശ​യ​മു​ള്ള 125 പേ​രു​ടെ പ​ട്ടി​ക​യും സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കൈ​മാ​റി. 2005 ഫെ​ബ്രു​വ​രി​യി​ൽ ബം​ഗ്ലാ​ദേ​ശ് ഭീ​ക​ര​സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച സം​ഘ​ട​ന​യാ​ണ് ജ​ഐം​ബി.

ബം​ഗ്ല​ദേ​ശി​ൽ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രി​ലൂ​ടെ​യാ​ണു സം​ഘ​ട​ന സ്വാ​ധീ​ന​ത്തി​നു ശ്ര​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​നു പു​റ​മേ ജാ​ർ​ഖ​ണ്ഡ്, ബി​ഹാ​ർ, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും സം​ഘ​ട​ന നി​ല​യു​റ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ കൃ​ഷ്ണ​ഗി​രി മ​ല​നി​ര​ക​ളി​ൽ സം​ഘ​ട​ന റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ൾ പ​രീ​ക്ഷി​ച്ച​താ​യും എ​ൻ​ഐ​എ ക​ണ്ടെ​ത്തി.

2014-2018 കാ​ല​യ​ള​വി​ൽ ജ​ഐം​ബി ബം​ഗ​ളു​രു​വി​ൽ 20-22 ഒ​ളി​സ​ങ്കേ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് എ​ൻ​ഐ​എ ഐ​ജി അ​ലോ​ക് മി​ത്ത​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. രോ​ഹി​ങ്ക്യ​ൻ മു​സ്ലിം​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കു പ​ക​ര​മാ​യി ഇ​ന്ത്യ​യി​ലെ ബു​ദ്ധ​വി​ഹാ​ര​ങ്ങ​ൾ ആ​ക്ര​മി​ക്കാ​ൻ ജ​ഐം​ബി​ക്കു പ​ദ്ധ​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.