ട്രം​പി​നൊ​പ്പം മോ​ദി​യെ കാ​ണാം, ക​ർ​ഷ​ക​ർ​ക്കൊ​പ്പം ക​ണ്ടി​ട്ടു​ണ്ടോ?; ചോ​ദ്യ​മെ​റി​ഞ്ഞ് രാ​ഹു​ൽ
Monday, October 14, 2019 7:19 PM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഹ​രി​യാ​ന​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ്യ​ക്തി​പ​ര​മാ​യി വി​മ​ർ​ശി​ച്ച രാ​ഹു​ൽ, മോ​ദി സ​ർ​ക്കാ​ർ പാ​വ​പ്പെ​ട്ട​വ​രു​ടെ പ​ണ​മെ​ടു​ത്തു പ​ണ​ക്കാ​ർ​ക്കു വി​ത​ര​ണം ചെ​യ്യു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചു.

ന​രേ​ന്ദ്ര മോ​ദി​യെ നി​ങ്ങ​ൾ​ക്കു ട്രം​പി​നും അം​ബാ​നി​ക്കു​മൊ​പ്പം മാ​ത്ര​മേ കാ​ണാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. അ​ദ്ദേ​ഹ​ത്തെ ഒ​രി​ക്ക​ലും ക​ർ​ഷ​ക​ർ​ക്കൊ​പ്പം കാ​ണാ​ൻ സാ​ധി​ക്കി​ല്ല. അം​ബാ​നി​യു​ടേ​യും അ​ദാ​നി​യു​ടേ​യും ലൗ​ഡ് സ്പീ​ക്ക​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് മോ​ദി. അ​വ​ർ​ക്ക് വേ​ണ്ടി മാ​ത്ര​മാ​ണു മോ​ദി സം​സാ​രി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യ ന്യാ​യ് പ​ദ്ധ​തി​യെ​യും രാ​ഹു​ൽ ന്യാ​യീ​ക​രി​ച്ചു. സ​ന്പ​ദ്വ്യ​വ​സ്ഥ​യെ മു​ന്നോ​ട്ടു​ന​യി​ക്ക​ണ​മെ​ങ്കി​ൽ ദ​രി​ദ്ര​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും പോ​ക്ക​റ്റി​ൽ പ​ണം വേ​ണം. ഇ​തി​നു​വേ​ണ്ടി​യാ​ണു കോ​ണ്‍​ഗ്ര​സ് ന്യാ​യ് യോ​ജ​ന നി​ർ​ദ്ദേ​ശി​ച്ച​തെ​ന്നും രാ​ഹു​ൽ നൂ​ഹ് ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​റാ​ലി​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.