ഷാ​ജു​വി​നെ​യും പി​താ​വി​നേ​യും ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്ത​തു പ​ത്തു മ​ണി​ക്കൂ​ര്‍
Monday, October 14, 2019 10:37 PM IST
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു​വി​നെ​യും പി​താ​വ് സ​ക്ക​റി​യാ​സി​നേ​യും അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ൽ പ​ത്തു മ​ണി​ക്കൂറോ​ളം ചോ​ദ്യം ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ഇ​രു​വ​രും വ​ട​ക​ര റൂ​റ​ൽ എ​സ്പി കെ.​ജി. സൈ​മ​ണി​ന്‍റെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​യ​ത്. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. ര​ണ്ടു പേ​രെ​യും വെ​വ്വേ​റെ​യാ​ണ് ആ​ദ്യം ചോ​ദ്യം ചെ​യ്ത​ത്. പി​ന്നീ​ട് ര​ണ്ടു​പേ​രേ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്തു. പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി ആ​ദ്യം ഉ​ത്ത​രം ന​ൽ​കി​യ ഇ​രു​വ​രും കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ നി​ര​ത്തി​യ​തോ​ടെ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ടു സ​ഹ​ക​രി​ച്ചു.

ജോ​ളി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തു​വ​ഴി ചി​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചു. ഈ ​വി​വ​ര​ങ്ങ​ൾ സ​ഹി​ത​മാ​ണ് ഇ​രു​വ​രേ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്ത​ത്.

നേ​ര​ത്തെ ഷാ​ജു​വി​നെ ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ ജോ​ളി​യു​ടേ​യും മ​റ്റു ര​ണ്ടു പ്ര​തി​ക​ളു​ടേ​യും മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷാ​ജു​വി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച അ​ന്വേ​ഷ​ണ​സം​ഘം ഷാ​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യും ഹാ​ജ​രാ​ക​ണ​മെ​ന്നു നോ​ട്ടീ​സ് ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ഷാ​ജു​വി​ന്‍റെ ഭാ​ര്യ സി​ലി​യു​ടേ​യും മ​ക​ൾ ആ​ൽ​ഫൈ​ന്‍റെ​യും കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഷാ​ജു​വി​നെ​തി​രേ ബ​ന്ധു​ക്ക​ൾ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഷാ​ജു​വി​ന് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നാ​യി​രു​ന്നു സം​ശ​യം. ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ഷാ​ജു​വി​നെ ചോ​ദ്യം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.