പാ​ത​ക​ൾ ശ​വ​പ്പ​റ​ന്പാ​ക്ക​രു​ത്; പൊ​തു വാ​ഹ​ന​ങ്ങ​ളി​ൽ ഡാ​ഷ് കാ​മ​റ വേ​ണ​മെ​ന്നു കോ​ട​തി
Monday, October 14, 2019 9:59 PM IST
കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ കാ​ര​ണ​മെ​ന്തെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​രാ​ണെ​ന്നും ക​ണ്ടെ​ത്താ​ൻ പൊ​തു​വാ​ഹ​ന​ങ്ങ​ളി​ൽ ഡാ​ഷ് കാ​മു​ക​ൾ (കാ​മ​റ​ക​ൾ) സ്ഥാ​പി​ക്കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചെ​ന്നു ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് പേ​രാ​ന്പ്ര​യി​ൽ ബ​സി​ടി​ച്ച് സ്ത്രീ ​മ​രി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബ​സ് ഡ്രൈ​വ​ർ സു​നീ​ഷ് ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സം​സ്ഥാ​ന​ത്തു ര​ണ്ടു ദ​ശാ​ബ്ദ​മാ​യി പ്ര​തി​വ​ർ​ഷം 40,000 അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. 2018ൽ 4199 ​പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. 31,000 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മി​ക്ക കേ​സു​ക​ളി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​പ്പു​കേ​ടു​കൊ​ണ്ടു പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കാ​ത്ത​തും പ​ഴ​ഞ്ച​ൻ അ​ന്വേ​ഷ​ണ രീ​തി​യും സാ​ക്ഷി​ക​ൾ കാ​ട്ടു​ന്ന നി​സം​ഗ​ത​യും നി​മി​ത്തം പ്ര​തി​ക​ൾ പ​ല​പ്പോ​ഴും ര​ക്ഷ​പ്പെ​ടു​ക​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും റ​ഷ്യ​യി​ലും വാ​ഹ​ന​ങ്ങ​ളി​ൽ ഡാ​ഷ് കാം ​സ്ഥാ​പി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മു​ണ്ട്. ഇ​ൻ​ഷ്വ​റ​ൻ​സ് ക്ലെ​യിം തീ​ർ​പ്പാ​ക്കാ​നും ഇ​തു സ​ഹാ​യി​ക്കും. അ​പ​ക​ട കാ​ര​ണം, വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​താ​ര്, തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളെ​ല്ലാം ഡാ​ഷ് കാ​മി​ലെ ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കും. ഇ​ത്ത​രം കാ​മ​റ ഉ​ള്ള​തി​നാ​ൽ ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്കും. പൊ​തു​വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ല. ഡ്രൈ​വ​റാ​യി നി​യോ​ഗി​ക്കും​മു​ന്പ് ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​റി​ല്ല. ഇ​ത്ത​ര​ക്കാ​രു​ടെ ഡ്രൈ​വിം​ഗ് രീ​തി​ക​ൾ നി​രീ​ക്ഷി​ക്കാ​നോ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ ത​ട​യാ​നോ നി​ല​വി​ൽ സം​വി​ധാ​ന​മി​ല്ല. പാ​ത​ക​ൾ ശ​വ​പ്പ​റ​ന്പാ​കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

5000 രൂ​പ​യി​ൽ താ​ഴെ വി​ല​യു​ള്ള ഡാ​ഷ് കാ​മു​ക​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ ആ​ഴ്ച​ക​ളോ​ളം റെ​ക്കോ​ർ​ഡ് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച് ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.