മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ കു​റ്റാ​ക്കൂ​രി​രു​ട്ടി​ൽ; രാ​ത്രി​യി​ലും ക​ന​ത്ത കാ​വ​ലൊ​രു​ക്കി പോ​ലീ​സ്
Monday, October 14, 2019 10:21 PM IST
കൊ​ച്ചി: സു​പ്രീം കോ​ട​തി വി​ധി പ്ര​കാ​രം പൊ​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച മ​ര​ടി​ലെ നാ​ലു ഫ്ളാ​റ്റു​ക​ളും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഓ​രോ ഫ്ളാ​റ്റു​ക​ളി​ലും പ്ര​ത്യേ​കം പോ​ലീ​സി​നെ നി​യോ​ഗി​ച്ചു സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

ഇ​തു​വ​രെ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​നാ​കാ​ത്ത ഫ്ലാ​റ്റു​ക​ളി​ലും ഉ​ട​മ​ക​ൾ എ​ത്താ​ത്ത ഫ്ളാ​റ്റു​ക​ളി​ലും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​ണ്ട്. പൊ​ളി​ക്കു​ന്ന​തി​നു മു​ന്പ് ഉ​ട​മ​ക​ളെ​ത്തി​യി​ല്ലെ​ങ്കി​ൽ ന​ഗ​ര​സ​ഭ ഇ​വ നീ​ക്കം​ചെ​യ്തു ലേ​ലം ചെ​യ്യും. ഫ്ളാ​റ്റു​ക​ൾ കാ​യ​ൽ തീ​ര​ത്താ​യ​തു​കൊ​ണ്ടും വി​ല​പി​ടി​പ്പു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ല ഫ്ളാ​റ്റു​ക​ളി​ലും ഉ​ള്ള​തു​കൊ​ണ്ടും രാ​ത്രി​യി​ലും പോ​ലീ​സി​ന് കാ​വ​ലി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

നി​ല​വി​ൽ ഫ്ലാ​റ്റു​ട​മ​ക​ൾ​ക്ക് ഫ്ളാ​റ്റു​ക​ളി​ലേ​ക്കു പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ ക​ള​ക്ട​ർ​ക്ക് അ​പേ​ക്ഷ ൽ​ൽ​ക​ണം. പ​ഴ​യ ഉ​മ​സ്ഥാ​വ​കാ​ശം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് ക​ള​ക്ട​ർ ന​ൽ​കു​ന്ന ക​ത്ത് പ്ര​കാ​രം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ അ​നു​മ​തി വാ​ങ്ങി പോ​ലീ​സ് അ​ക​ന്പ​ടി​യോ​ടെ വേ​ണം ത​ങ്ങ​ളു​ടെ ഫ്ളാ​റ്റി​ൽ പ്ര​വേ​ശി​ക്കാ​ൻ.

ഫ്ളാ​റ്റു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധം തി​ങ്ക​ളാ​ഴ്ച പൂ​ർ​ണ​മാ​യി വി​ച്ഛേ​ദി​ച്ചി​രു​ന്നു. ഫ്ളാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നാ​യി മു​ൻ​പ് ഒ​രു​ത​വ​ണ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചി​രു​ന്നു. പി​ന്നീ​ട് സാ​ധ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​ന് ലി​ഫ്റ്റും മ​റ്റും പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യി ഉ​ട​മ​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന​യെ​ത്തു​ട​ർ​ന്നു വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു.

പൊ​ളി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണു വൈ​ദ്യു​തി ബ​ന്ധം എ​ന്നേ​യ്ക്കു​മാ​യി വി​ച്ഛേ​ദി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ളി​ക്ക​ൽ ഏ​റ്റെ​ടു​ക്കു​ന്ന ക​ന്പ​നി​ക​ൾ ഫ്ളാ​റ്റ് പ​രി​ശോ​ധ​ന​യും മ​റ്റും ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ലു​ക​ൾ, പൈ​പ്പു​ക​ൾ, കേ​ബി​ളു​ക​ൾ എ​ന്നി​വ​യെ​ല്ലാം നീ​ക്കം ചെ​യ്യു​ന്ന ജോ​ലി​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.