ടി​ആ​ർ​എ​സി​നു​ള്ള പി​ന്തു​ണ സി​പി​ഐ പി​ൻ​വ​ലി​ച്ചു
Tuesday, October 15, 2019 3:38 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ഹു​സു​ർ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി​ആ​ർ​എ​സി​നു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന പി​ന്തു​ണ സി​പി​ഐ പി​ൻ​വ​ലി​ച്ചു. സ​മ​രം ന​ട​ത്തു​ന്ന തെ​ലു​ങ്കാ​ന സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ‌ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നാ​രോ​പി​ച്ചാ​ണു സി​പി​ഐ​യു​ടെ തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രെ പി​ന്തു​ണ​യ്ക്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്ച തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​രി ച​ന്ദ വെ​ങ്ക​ട്ട് റെ​ഡ്ഡി പ​റ​ഞ്ഞു. മൂ​ന്നു ദി​വ​സ​ത്തി​ന​കം ഇ​തു​സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ടി​എ​സ്ആ​ർ​ടി​സി​യി​ലെ 48,000 തൊ​ഴി​ലാ​ളി​ക​ൾ ഒ​ക്ടോ​ബ​ർ അ​ഞ്ചു മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.