മെ​ക്സി​ക്കോ​യി​ൽ വെടിവയ്പ്; 14 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു
Tuesday, October 15, 2019 10:02 AM IST
മെ​ക്സി​ക്കോ സി​റ്റി: പ​ടി​ഞ്ഞാ​റ​ൻ മെ​ക്സി​ക്കോ​യി​ലെ മി​ച്ചോ​കാ​ൻ സം​സ്ഥാ​ന​ത്ത് പോ​ലീ​സ് വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​രെ അ​ക്ര​മി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 14 പോ​ലീ​സു​കാ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ വാ​ഹ​നം വ​ള​ഞ്ഞ അ​ക്ര​മി സം​ഘം വെ​ടി​യു​തി​ർ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ തീ​വ​ച്ചു ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

മി​ച്ചോ​കാ​നി​ലെ എ​ൽ അ​ഗു​വാ​ജെ പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം. കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ന​ഗ​ര​ത്തി​ലെ ഒ​രു വീ​ട്ടി​ലേ​ക്ക് പോ​യ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ കു​പ്ര​സി​ദ്ധ ക്രി​മി​ന​ൽ സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ജ​ലി​സ്കോ ന്യൂ ​ജ​ന​റേ​ഷ​ൻ കാ​ർ​ട്ട​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ മു​ൻ​നി​ര​യി​ലാ​ണ് മെ​ക്സി​ക്കോ. ഒ​രു​ദി​വ​സം ശ​രാ​ശ​രി നൂ​റി​ല​ധി​കം പേ​ര്‍ രാ​ജ്യ​ത്ത് കൊ​ല്ല​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്, അ​ധോ​ലോ​ക മാ​ഫി​യ​ക​ൾ സ​ജീ​വ​മായ രാ​ജ്യം കൂ​ടി​യാ​ണ് മെ​ക്സിക്കോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.