ഊബ​ർ ടാ​ക്സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് കാ​ർ ത​ട്ടി​യെ​ടു​ത്തു; പി​ന്തു​ട​ര്‍​ന്നു പോ​ലീ​സ്‌
Tuesday, October 15, 2019 10:44 AM IST
തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ഊ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് കാ​ർ ത​ട്ടി​യെ​ടു​ത്തു. ദി​വാ​ൻ​ജി മൂ​ല​യി​ൽ​വ​ച്ചാ​ണു ഡ്രൈ​വ​ർ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ രാ​ജേ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ല​ർ​ച്ചെ പു​തു​ക്കാ​ട്ടേ​ക്ക് ഓ​ട്ടം വി​ളി​ച്ച​വ​രാ​ണ് ആ​ക്ര​മി​ച്ച​ത്. ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ യാ​ത്ര​ക്കാ​രോ​ട് ഇ​റ​ങ്ങാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ മു​ഖ​ത്ത് സ്പ്രേ ​അ​ടി​ച്ച ശേ​ഷം ഇ​ടി​ക്ക​ട്ട കൊ​ണ്ടു ത​ല​യ്ക്കി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നു രാ​ജേ​ഷ് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കാ​ർ പി​ന്തു​ട​ർ​ന്ന പോ​ലീ​സ് കാ​ല​ടി​യി​ൽ വാ​ഹ​നം ക​ണ്ടെ​ത്തി. പ​ക്ഷേ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു​വെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.