"​റ​ഫാ​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ത്യ​യില്‍ ​ഇ​രു​ന്ന് പാ​ക്കി​സ്ഥാ​നെ ആ​ക്ര​മി​ക്കാ​മാ​യി​രു​ന്നു’
Tuesday, October 15, 2019 10:51 AM IST
താ​നെ: റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ആ​ക്ര​മ​ണം ന​ട​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നെ​ന്നു പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു പ്ര​തി​രോ​ധ​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം.

റ​ഫാ​ൽ യു​ദ്ധ​വി​മാ​നം നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നാ​യി ബാ​ലാ​ക്കോ​ട്ടി​ൽ ക​ട​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. ഇ​ന്ത്യ​യി​ൽ ഇ​രു​ന്നു​കൊ​ണ്ടു ത​ന്നെ പാ​ക്കി​സ്ഥാ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു- രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും അ​തു ഭീ​ഷ​ണി​ക്ക് ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

റ​ഫാ​ൽ വി​മാ​നം കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ പൂ​ജ ന​ട​ത്തി​യ​തി​നെ​യും പ്ര​തി​രോ​ധ​മ​ന്ത്രി ന്യാ​യീ​ക​രി​ച്ചു. ത​ന്‍റെ വി​ശ്വാ​സം കൊ​ണ്ടാ​ണു താ​ന​ങ്ങ​നെ ചെ​യ്ത​തെ​ന്നും ആ ​സ​മ​യ​ത്തു ക്രി​സ്ത്യാ​നി​ക​ളും മു​സ്ലിം​ക​ളും സി​ഖു​കാ​രും ബു​ദ്ധ മ​ത​ക്കാ​രും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.