മൂ​ർ​ഷി​ദാ​ബാ​ദ് കൂ​ട്ട​ക്കൊ​ല​യ്ക്കു രാ​ഷ്ട്രീ​യ ബ​ന്ധ​മി​ല്ല; പി​ന്നി​ൽ സാ​ന്പ​ത്തി​ക ത​ർ​ക്കം
Tuesday, October 15, 2019 4:11 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ​യും കു​ടും​ബ​ത്തെ​യും കൂ​ട്ട​ക്കൊ​ല ചെ​യ്ത സം​ഭ​വ​ത്തി​നു രാ​ഷ്ട്രീ​യ ബ​ന്ധ​മി​ല്ലെ​ന്നു പോ​ലീ​സ്. കൊ​ല​ക​ൾ ന​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്പ​ൽ ബെ​ഹ്റ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സാ​ന്പ​ത്തി​ക ത​ർ​ക്ക​മാ​ണു കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

സാ​ഗ​ർ​ദി​ഗി​യി​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ് ഉ​ത്പ​ൽ. ഇ​യാ​ളാ​ണു പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​കാ​ശ് പാ​ൽ, എ​ട്ടു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ഭാ​ര്യ ബ്യൂ​ട്ടി പാ​ൽ, മ​ക​ൻ ആം​ഗ​ണ്‍ എ​ന്നി​വ​രാ​ണു എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ​ണം സം​ബ​ന്ധി​ച്ചു ത​ർ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ പ്ര​കാ​ശ് ഉ​ത്പ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി തി​രി​ച്ച​യ​ച്ചു. വൈ​കു​ന്നേ​രം ക​ത്തി​യു​മാ​യി തി​രി​ച്ചെ​ത്തി​യ ഉ​ത്പ​ൽ കൂ​ട്ട​ക്കൊ​ല ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം ഇ​യാ​ൾ ട്രെ​യി​നി​ൽ സ്ഥ​ലം​വി​ട്ടു. പ്ര​ദേ​ശ​ത്തെ പാ​ൽ​ക്കാ​ര​നി​ൽ​നി​ന്നു ല​ഭി​ച്ച മൊ​ഴി​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​മാ​ണ് പോ​ലീ​സി​നെ അ​ന്വേ​ഷ​ണ​ത്തി​ൽ തു​ണ​ച്ച​ത്.

മു​ർ​ഷി​ദാ​ബാ​ദി​ലെ ജി​യാ​ഗ​ഞ്ചി​ൽ ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു കൊ​ല​പാ​ത​ക​ങ്ങ​ൾ. ചൊ​വാ​ഴ്ച ഉ​ച്ച​യോ​ടെ അ​യ​ൽ​വാ​സി​ക​ൾ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ വീ​ട് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി വീ​ട് തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ. മൂ​ന്നു​പേ​രു​ടെ ശ​രീ​ര​ത്തി​ലും കു​ത്തേ​റ്റി​ട്ടു​ണ്ട്. കൂ​ടാ​തെ, കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്വാ​സം മു​ട്ടി​ക്കു​ക​യും ചെ​യ്തു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ പ്ര​കാ​ശ് ച​ന്ത​യി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​ത് അ​യ​ൽ​വാ​സി​ക​ൾ ക​ണ്ടി​രു​ന്നു. പി​ന്നീ​ട് ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണു കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. കൊ​ല​യ്ക്കു മു​ന്പു മൂ​വ​ർ​ക്കും മ​യ​ക്കു​മ​രു​ന്നു ന​ൽ​കി​യ​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.