കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര: അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യു​ണ്ടെ​ന്ന് റോ​ജോ
Tuesday, October 15, 2019 10:30 PM IST
കോ​ട്ട​യം: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യു​ണ്ടെ​ന്ന് മ​രി​ച്ച റോ​യി​യു​ടെ സ​ഹോ​ദ​ര​ൻ റോ​ജോ. സ​ത്യ​ങ്ങ​ള്‍ ചു​രു​ള​ഴി​യു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ പൂ​ര്‍​ണ​തൃ​പ്തി​യു​ണ്ടെ​ന്നും റോ​ജോ പ​റ​ഞ്ഞു. ഒ​ൻ​പ​ത് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന മൊ​ഴി​യെ​ടു​ക്ക​ലി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​സ് പി​ൻ​വ​ലി​പ്പി​ക്കാ​ൻ ജോ​ളി വ​ലി​യ സ​മ്മ​ർ​ദം ച​ലു​ത്തി. വ​സ്തു ഇ​ട​പാ​ടി​ലെ ധാ​ര​ണ​യ്ക്ക് പ​ക​രം കേ​സ് പി​ന്‍​വ​ലി​ക്കാ​നാ​യി​രു​ന്നു ജോ​ളി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ പ​രാ​തി പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്നെ​ന്നും റോ​ജോ പ​റ​ഞ്ഞു. കേ​സി​ൽ ഇ​ത്ര​യും വ്യാ​പ്തി പ്ര​തീ​ക്ഷി​ച്ചി​ല്ല. ചി​ല സം​ശ​യ​ങ്ങ​ളും സൂ​ച​ന​ക​ളും അ​നു​സ​രി​ച്ചാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. തി​രി​ച്ച​ടി​ക്കു​മോ എ​ന്നു​പോ​ലും ഭ​യ​പ്പെ​ട്ടു. ഇ​പ്പോ​ള്‍ സ​ത്യ​ങ്ങ​ള്‍ ചു​രു​ള​ഴി​യു​ന്നു. അ​ന്വേ​ഷ​ണ​ത​തി​ൽ‌ പൂ​ർ‌​ണ തൃ​പ്തി​യു​ണ്ട്. ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കും ആ​ത്മാ​ക്ക​ൾ​ക്കും നീ​തി​കി​ട്ട​ട്ടെ​യെ​ന്നും റോ​ജോ പ​റ​ഞ്ഞു.

ത​നി​ക്ക് നേ​രെ വ​ധ​ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും റോ​ജോ കൂ​ട്ടി​ച്ചേ​ർ‌​ത്തു. സ​ഹോ​ദ​രി റെ​ഞ്ചി​ക്കും ജോ​ളി​യു​ടെ മ​ക്ക​ള്‍​ക്കു​മൊ​പ്പ​മാ​ണ് റോ​ജോ മൊ​ഴി ന​ൽ‌​കാ​ൻ എ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​മേ​രി​ക്ക​യി​ൽ​നി​ന്നും റോ​ജോ കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. റോ​ജോ​യു​ടെ മൊ​ഴി​യെ​ടു​ക്ക​ൽ ബു​ധ​നാ​ഴ്ച​യും തു​ട​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.