ബീ​ഹാ​റി​ലെ മ്യൂ​സി​യ​ത്തി​ൽ ക്ര​മ​ക്കേ​ട്: അ​ഞ്ച് പേ​ർ​ക്കെ​തി​രെ കേ​സ്
Wednesday, October 16, 2019 12:58 AM IST
പാ​റ്റ്ന: ബീ​ഹാ​റി​ലെ മ്യൂ​സി​യ​ത്തി​ൽ വ​ൻ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. മ്യൂ​സി​യം ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് യൂ​സ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

ടി​ക്ക​റ്റ് പ്രി​ന്‍റ് ചെ​യ്ത​തി​ലും വി​ത​ര​ണ​ത്തി​ലും വ​ൻ ക്ര​മ​ക്കേ​ടാ​ണ് ന​ട​ന്ന​തെ​ന്നും വ്യാ​ജ ടി​ക്ക​റ്റ് അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.