മ​ര​ട് ഫ്‌​ളാ​റ്റ്: നി​ര്‍​മാ​താ​ക്ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടും
Wednesday, October 16, 2019 11:07 AM IST
കൊ​ച്ചി: മ​ര​ടി​ല്‍ തീ​ര​പ​രി​പാ​ല​ന നി​യ​മം ഫ്‌​ളാ​റ്റു​ക​ള്‍ നി​ര്‍​മി​ച്ച കേ​സി​ല്‍ നാ​ല് ഫ്‌​ളാ​റ്റ് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി തു​ട​ങ്ങി. ഇ​വ​രു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടും. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ​യും സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം. ഫ്‌​ളാ​റ്റ് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​ന്ന​ത്. ഹോ​ളി ഫെ​യ്ത്ത് ബി​ല്‍​ഡേ​ഴ്സി​ന്‍റെ 18 കോ​ടി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു.

മ​ര​ടി​ലെ ഫ്‌​ളാ​റ്റു​ട​മ​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം നി​ര്‍​മാ​താ​ക്ക​ളി​ല്‍​നി​ന്ന് ത​ന്നെ ഈ​ടാ​ക്കി ന​ല്‍​കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യി​ലെ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്വ​ത്ത് ക​ണ്ടെ​ടു​ക്ക​ല്‍ ന​ട​പ​ടി. ഹോ​ളി ഫെ​യ്ത്ത്, ഗോ​ള്‍​ഡ​ന്‍ കാ​യ​ലോ​രം, ജെ​യി​ന്‍ ബി​ല്‍​ഡേ​ഴ്സ്, ആ​ല്‍​ഫാ വെ​ഞ്ചേ​ഴ്സ് എ​ന്നീ ഫ്‌​ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ര്‍​മാ​താ​ക്ക​ളു​ടെ സ്വ​ത്തു​വ​ക​ക​ളാ​ണ് ക​ണ്ടു കെ​ട്ടു​ന്ന​ത്. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ തീ​രു​മാ​നി​ക്കാ​ന്‍ ബു​ധ​നാ​ഴ്ച റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ​യും സം​യു​ക്ത യോ​ഗം കൊ​ച്ചി​യി​ല്‍ ചേ​രും. ഫ്‌​ളാ​റ്റ് പൊ​ളി​ക്കു​ന്ന​തി​നു മ​ന്നോ​ടി​യാ​യി പ​രി​സ​ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​നു​ള്ള യോ​ഗ​വും ചേ​രും.

നാ​ല് ഫ്‌​ളാ​റ്റ് നി​ര്‍​മാ​താ​ക്ക​ളു​ടെ​യും സ്വ​ത്ത്, ആ​സ്തി വ​ക​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി, എ​ല്ലാ വി​വ​ര​ങ്ങ​ളും റ​വ​ന്യൂ, ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണ്. ഭൂ​മി​യും, ആ​സ്തി​വ​ക​ക​ളും ക​ണ്ടു​കെ​ട്ടാ​ന്‍ റ​വ​ന്യൂ, ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പു​ക​ള്‍​ക്ക് ക്രൈം​ബ്രാ​ഞ്ച് ക​ത്ത് ന​ല്‍​കും. ആ​രും പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ ഗോ​ള്‍​ഡ​ന്‍ കാ​യ​ലോ​രം ഉ​ട​മ​യ്ക്ക് എ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാ​നും ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.