ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സ്: ചി​ദം​ബ​ര​ത്തി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
Wednesday, October 16, 2019 12:04 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ അ​റ​സ്റ്റ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) രേ​ഖ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ തി​ഹാ​ർ ജ​യി​ലി​ലെ​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് അ​റ​സ്റ്റ്. ചി​ദം​ബ​ര​ത്തെ ചോ​ദ്യം ചെ​യ്യാ​ൻ മൂ​ന്നു ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി പ്ര​ത്യേ​ക കോ​ട​തി അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു.

ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​നും ക​സ്റ്റ​ഡി​യി​ൽ വ​യ്ക്കാ​നു​മു​ള്ള അ​നു​മ​തി​യാ​യി​രു​ന്നു പ്ര​ത്യേ​ക കോ​ട​തി ന​ൽ​കി​യി​രു​ന്ന​ത്. രാ​വി​ലെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സം​ഘം അ​റ​സ്റ്റ് ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ചി​ദം​ബ​ര​ത്തി​ന്‍റെ ഭാ​ര്യ ന​ളി​നി ചി​ദം​ബ​രം, മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​രം എ​ന്നി​വ​രും തി​ഹാ​ര്‍ ജ​യി​ലി​ല്‍ എ​ത്തി​യി​രു​ന്നു.

ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ 305 കോ​ടി​യു​ടെ വി​ദേ​ശ നി​ക്ഷേ​പം ന​ട​ത്തി​യ​തി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം. കേ​സി​ൽ തു​ട​ർ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി അ​റ​സ്റ്റ് ചെ​യ്യാ​നും ക​സ്റ്റ​ഡി​യി​ൽ കി​ട്ടാ​നു​മാ​യി ഇ​ഡി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റോ​സ് അ​വ​ന്യു കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്. അ​ഴി​മ​തി​ക്കേ​സി​ൽ സി​ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ചി​ദം​ബ​രം സെ​പ്റ്റം​ബ​ർ അ​ഞ്ച് മു​ത​ൽ തി​ഹാ​റി​ലെ ഏ​ഴാം ന​മ്പ​ർ ജ​യി​ലി​ലാ​ണ് ഉ​ള്ള​ത്.

കേ​സി​ൽ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത ചി​ദം​ബ​ര​ത്തെ ചോ​ദ്യം​ചെ​യ്യാ​ൻ നേ​ര​ത്തെ ഇ​ഡി​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ ചോ​ദ്യം ചെ​യ്തോ​ളാം എ​ന്നാ​യി​രു​ന്നു ഇ​ഡി മ​റു​പ​ടി ന​ൽ​കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.